തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsജയദേവൻ
റിയാദ്: ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ തളിപ്പറമ്പ് പ്ലാത്തോട്ടം സ്വദേശി വി.കെ. ജയദേവൻ (54) ഈമാസം എട്ടിനാണ് റിയാദിന് സമീപം അൽഖർജിൽ മരിച്ചത്. ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 14 വർഷമായി അൽഖർജിൽ ഗൾഫ് കാറ്ററിങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
വേലിക്കാത്ത് നാരായണന്‍റെയും പരേതയായ ദേവിയുടെയും മകനാണ്. സതിയാണ് ഭാര്യ. കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും അൽഖർജ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കിയത്. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ, അൽഖർജ് ജീവകാരുണ്യ കമ്മിറ്റി അംഗം ലിബിൻ പശുപതി എന്നിവർ സൗദിയിലെയും തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ ഗിരീശൻ നാട്ടിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച പുലർച്ചെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

