കടൽ പശുവിന്റെ ജഡം കണ്ടെത്തി
text_fieldsദുഗോങ്ങിന്റെ (കടൽ പശു) ജഡം തീരത്തുനിന്ന് നീക്കം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഓൾഡ് അൽ വക്റ സൂഖിന് അരികിലെ തീരത്തായി കടൽ പശുവിന്റെ ജഡം കണ്ടെത്തി. ദുഗോങ് എന്ന പേരിലറിയപ്പെടുന്ന ഈ കടൽജീവി വംശനാശ ഭീഷണി നേരിടുന്നവയുടെ ഗണത്തിൽ പെടുന്നതാണ്. മത്സ്യബന്ധന വലയിൽ കുരുങ്ങി, ശരീരത്തിൽ പരിക്കേറ്റ നിലയിലുള്ള ജഡം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ചേർന്ന് പുറത്തെടുത്തു. വെള്ളത്തിൽനിന്ന് കടൽപശുവിനെ പുറത്തെടുക്കുന്നതിന്റെ ചിത്രം പരിസ്ഥിതി മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
ഈ അപൂർവമായ കടൽ സസ്തനിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തും. മൃതദേഹം സീലൈൻ പ്രദേശത്തേക്ക് മാറ്റിയശേഷം സംസ്കരിച്ചു. കടലിൽ പോകുന്നവരും മീൻ പിടിക്കുന്നവരും മത്സ്യബന്ധന വലകൾ കടലിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വലകൾ കടൽജീവികൾക്ക് അപകടസാധ്യത വർധിപ്പിക്കുന്നതാണ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

