സംസ്കൃതി ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി; 120-ലധികം പേർ പങ്കെടുത്തു
text_fieldsസംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണോർസ് സെന്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ 120ലധികം പേർ രക്തദാനം നിർവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റ് പ്രസിഡന്റ് ജിതിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ സംസാരിച്ചു.
ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ട്രഷറർ അപ്പു കാവണിശ്ശേരി, വൈസ് പ്രസിഡന്റ് സുനീതി സുനിൽ, നോർത്ത് മേഖല സെക്രട്ടറി അബ്ദുൽ ഹക്കിം, സംസ്കൃതി മുൻ ജനറൽ സെക്രട്ടറി ഇ.എം. സുധീർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്കൃതി ബിൻ ഒമ്രാൻ സെക്രട്ടറി വി.കെ. രാജു സ്വാഗതവും പ്രോഗ്രാം കൺവീനർ ഇംത്യാസ് നന്ദിയും പറഞ്ഞു.
രക്തദാന ക്യാമ്പിനൊപ്പം കുട്ടീസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

