അൽ ബെയ്ത് സ്റ്റേഡിയത്തിന് ഇനി അരയന്നങ്ങളുടെ അഴക്
text_fieldsമന്ത്രാലയം നൽകുന്ന അരയന്നങ്ങൾ
ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിന് സമീപമുള്ള തടാകത്തിന് കൂടുതൽ സൗന്ദര്യം നൽകാൻ അരയന്നങ്ങളെത്തുന്നു. അൽ ബെയ്ത് സ്റ്റേഡിയം തടാകത്തിലേക്കും ആസ്പയർ പാർക്ക് തടാകത്തിലേക്കുമായി 100 അരയന്നങ്ങളെ നൽകാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് തീരുമാനിച്ചിരിക്കുന്നത്.
മന്ത്രാലയം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായും സന്ദർശകരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് അരയന്നങ്ങളെ നിക്ഷേപിക്കുന്നതെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.