Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്പെയിനിന്‍റെ ബേസ്...

സ്പെയിനിന്‍റെ ബേസ് ക്യാമ്പ് ഖത്തർ യൂനിവേഴ്സിറ്റി

text_fields
bookmark_border
qatar university
cancel
camera_alt

ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി 

ദോഹ: കിരീടപ്രതീക്ഷയുമായി ഖത്തറിലേക്ക് പറക്കുന്ന സ്പാനിഷ് പടയുടെ താമസവും പരിശീലനവും ഖത്തർ യൂനിവേഴ്സിറ്റിയിൽ. ലയണൽ മെസ്സിയുടെ അർജന്‍റീന ടീമും ഖത്തർ യൂനിവേഴ്സിറ്റിയെ തന്നെയാണ് ബേസ് ക്യാമ്പായി തിരഞ്ഞെടുത്തത്. സെർജിയോ ബുസ്ക്വറ്റ്സും അൽവാരോ മെറാറ്റയും ഉൾപ്പെടെയുള്ള കിരീട ഫേവറിറ്റായ സ്പാനിഷ് പടയുടെ താമസവും പരിശീലനവും ഇവിടെയായിരിക്കും.

2010ല്‍ ലോകകിരീടത്തില്‍ മുത്തമിട്ട ടീമാണ് സ്പെയിന്‍. പേക്ഷ, കഴിഞ്ഞ രണ്ട് ലോകകപ്പിലും അവസാന എട്ടിലെത്താന്‍ ടീമിനായിട്ടില്ല. ഇത്തവണ ഗ്രൂപ് ഘട്ടത്തില്‍ ശക്തരായ ജര്‍മനിയടക്കമുള്ള ടീമുകളെയാണ് അവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്. ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ അല്‍ ദര്‍ഹാം ആണ് സ്പാനിഷ് ടീം ബേസ് ക്യാമ്പായി തെരഞ്ഞെടുത്ത കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലനവും താമസവും ഒരേ സ്ഥലത്ത് ലഭ്യമാകുന്നു എന്നതാണ് പ്രമുഖ ടീമുകളെ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ എത്തിക്കുന്നത്. വിവിധ കായിക മത്സരങ്ങൾക്ക് ഒരേസമയം വേദിയൊരുക്കാനുള്ള സൗകര്യങ്ങളോടെയാണ് ഖത്തർ സർവകലാശാലാ മൾട്ട് സ്പോർട്സ് കേന്ദ്രമായി മാറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar universitySpain
News Summary - The base camp in Spain is the University of Qatar
Next Story