കലാലയം സാംസ്കാരിക വേദി 'ഗാന്ധി സ്വരാജ്' സംഘടിപ്പിച്ചു
text_fieldsകലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 'ഗാന്ധി സ്വരാജ്' പരിപാടിയിൽനിന്ന്
ദോഹ: ഗാന്ധി ജയന്തിയുടെ ഭാഗമായി 'ഗാന്ധിയോർമകളാൽ ജനാധിപത്യത്തിന് കരുത്ത് പകരാം' എന്ന ശീർഷകത്തിൽ ഖത്തർ കലാലയം സാംസ്കാരിക വേദി ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുതുതലമുറയിൽ ഗാന്ധി ജീവിതത്തിന്റെ മൂല്യങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഉപന്യാസ രചന മത്സരത്തിൽ ഖത്തറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു. തുടർന്നു നടന്ന ടേബിൾ ടോക്ക് ഖത്തർ യൂനിവേഴ്സിറ്റിയിലെ പ്രഫസറും ഗവേഷകനുമായ ഡോ. നയീം മുള്ളുങ്ങൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ സെക്രട്ടറി ഷരീഫ് മൂടാടി വിഷയാവതരണം നടത്തി. ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി അംഗം നംഷാദ് പനമ്പാട് സംസാരിച്ചു. സലീം കുറുകത്താണി, ആസിഫ് അലി കൊച്ചന്നൂർ, ഉബാദ സഖാഫി, അബ്ദുൽ ഫത്താഹ് മേമുണ്ട തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ ചെയർമാൻ ഉനൈസ് അമാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കഫീൽ പുത്തൻപള്ളി സ്വാഗതവും സിനാൻ മായനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

