ഖത്തറിന്‍റെ ആധുനികവത്കരണത്തിന്‍റെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും ശിൽപ്പി-എം.എ യൂസഫലി
text_fieldsലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയോടൊപ്പം
അതീവ ദുഃഖത്തോടെയും വേദനയോടെയുമാണ് ഖത്തറിന്‍റെ മുൻ ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗ വാർത്ത അറിഞ്ഞത്. ഖത്തറിന്‍റെ ആധുനികവത്കരണത്തിന്‍റെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും നിർണായക ശിൽപ്പിയാണ് വിടവാങ്ങിയത്. ഖത്തറിന്‍റെ വികസന മുന്നേറ്റങ്ങൾക്ക് അദ്ദേഹം വഹിച്ച പങ്ക് പകരം വെക്കാനാകാത്തതായിരുന്നു.
മാനുഷിക മൂല്യങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ദീർഘ വീക്ഷണമുള്ള നയങ്ങൾ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിനി, രാജകുടുംബാംഗങ്ങൾ, ഖത്തർ ജനതക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

