ബിരുദദാനം നിർവഹിച്ച് അമീർ
text_fieldsഖത്തർ സർവകലാശാലയിൽനിന്ന് ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കിയവർ
ബിരുദദാന ചടങ്ങിനു ശേഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം
ദോഹ: ഖത്തർ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 48ാമത് ബാച്ചിന്റെ ബിരുദദാനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. ബുധനാഴ്ച രാവിലെ ഖത്തർ യൂനിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഉന്നത വിജയം നേടിയ 153 വിദ്യാർഥികൾ അമീറിൽനിന്ന് ബിരുദം ഏറ്റുവാങ്ങി.ശേഷിച്ച 670 ബിരുദധാരികൾക്ക് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഉമർ ബിൻ മുഹമ്മദ് അൽ അൻസാരി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻഅബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, സർവകലാശാല ബോർഡ് അംഗങ്ങൾ, വൈസ് പ്രസിഡന്റുമാർ, ബിരുദം നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്തു. ഉന്നത പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് അമീർ ആശംസകൾ നേർന്നു. അക്കാദമിക് രംഗത്തും പ്രഫഷനൽ മേഖലയിലും എല്ലാവർക്കും മികച്ച ഭാവി നേരുന്നതായി അമീർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു. സർവകലാശാലയിൽനിന്ന് ഉന്നത വിജയം നേടി പുറത്തിറങ്ങുന്ന വനിതകൾക്ക് അമീറിന്റെ ഭാര്യ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി ബിരുദദാനം നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.