ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി അന്നാബികൾ യു.എസിലേക്ക് തിരിച്ചു
text_fieldsഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തർ ദേശീയ ടീം യു.എസിലേക്ക് പുറപ്പെടുന്നു
ദോഹ: ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തർ ദേശീയ ടീം അമേരിക്കയിലേക്ക് തിരിച്ചു. കഴിഞ്ഞദിവസം അയർലൻഡിൽ സന്നാഹ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ശനിയാഴ്ചയാണ് ടീം യു.എസിലേക്ക് തിരിച്ചത്. ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിലാണ് അന്നാബികൾ അമേരിക്കയിലേക്ക് പറന്നത്.
യു.എസിലേക്ക് തിരിച്ച ഖത്തർ ടീമിന്റെ സംഘത്തിൽ മലയാളി തഹ്സിൻ മുഹമ്മദും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ലോകകപ്പിനുള്ള ഫൈനൽ സംഘത്തെ അടുത്തദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ജൂൺ ആറിന് എൽ സാൽവഡോറിനെതിരെ ഖത്തർ സൗഹൃദ മത്സരം കളിക്കും. ഈ മത്സരം ടീമിന്റെ നിലവിലെ പ്രകടനവും തന്ത്രങ്ങളും വിലയിരുത്താൻ കോച്ച് ജൂലൻ ലെപ്റ്റഗോയിക്കും മാനേജ്മെന്റിനും നിർണായകമാകും. വ്യാഴാഴ്ച അയർലൻഡിനെതിരെ നടന്ന മത്സരത്തിൽ ഖത്തറിനെ ഒരു ഗോളിന് അയർലൻഡ് പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

