ഇന്ത്യൻ സ്വാതന്ത്യത്തിെൻറ 75ാം വാർഷികാഘോഷം തുടങ്ങി
text_fieldsഇന്ത്യൻ സ്വാതന്ത്യത്തിെൻറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐ.സി.സിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ
അംബാസഡർ ഡോ. ദീപക് മിത്തൽ മരം നടുന്നു
ദോഹ: ഇന്ത്യൻ സ്വാതന്ത്യത്തിെൻറ 75ാം വാർഷിക ആഘോഷങ്ങൾ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ തുടങ്ങി. 75 ആഴ്ചകളിലായാണ് 'ആസാദി ക അമൃത് മഹോത്സവ്'എന്ന പേരിൽ വിവിധ പരിപാടികൾ നടക്കുക. ഇന്ത്യൻ കൾചറൽ സെൻററിൽ (ഐ.സി.സി) നടന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ഏഷ്യൻ അഫയേഴ്സ് ഡിപ്പാർട്മെൻറ് ഡയറക്ടർ എച്ച്.ഇ. ഖാലിദ് ബിൻ ഇബ്രാഹിം അൽ ഹമർ മുഖ്യാതിഥിയായിരുന്നു. അംബാസഡർ ഡോ. ദീപക് മിത്തൽ, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.സി.എസ് പ്രസിഡൻറ് ഡോ. മോഹൻതോമസ് തുടങ്ങിയവർ പങ്കെടുത്തു.
താഴ്ന്ന വരുമാനക്കാരായ 75 പേർക്ക് ഐ.സി.ബി.എഫ് ദമാൻ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ സൗജന്യ അംഗത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ വിവിധഭാഗങ്ങളിൽ മരംനടുന്ന പദ്ധതി ഐ.സി.സി അങ്കണത്തിൽ തൈ നട്ട് അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ഓൺലൈനിലൂടെ നടന്ന ആഘോഷപരിപാടിയിൽ വിവിധ ഇന്ത്യൻ കമ്യൂണിറ്റികളിൽനിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.