'തൻഷീത്' ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിച്ചു
text_fieldsആയഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച ഡെലിഗേറ്റ് മീറ്റ് -തൻഷീത്ത് 22 സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ അരോമ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ആയഞ്ചേരി പഞ്ചായത്ത് ഡെലിഗേറ്റ് മീറ്റ് തൻഷീത് 22 തുമാമയിലെ ഖത്തർ കെ.എം.സി.സി ആസ്ഥാനത്തു നടന്നു. കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഫൈസൽ അരോമ ഉദ്ഘാടനം ചെയ്തു. കെ.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
പി.വി. മുഹമ്മദ് മൗലവി പ്രാർഥന നടത്തി. ഡോ. അബ്ദുസ്സമദ്, ശരീഫ് മാമ്പയിൽ, ഷബീർ മേമുണ്ട, ഫൈസൽ കായക്കണ്ടി, അതിഖ്റഹ്മാൻ എന്നിവർ സംസാരിച്ചു.
'സ്വത്വ രാഷ്ട്രീയം സാധ്യതയും വെല്ലുവിളിയും' വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി പ്രഭാഷണം നടത്തി. ശരീഫ് മേമുണ്ട ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
'നോമ്പ് കാലവും ആരോഗ്യവും' എന്ന സെഷനിൽ ഡോ. നവാസ് മൂസ പ്രതിനിധികളുമായി സംവദിച്ചു. സമദ് കടമേരി റമദാൻ സന്ദേശം നൽകി.
പി.എം. സാദിഖലിക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ മുഹമ്മദ് വെംബ്രോളി നൽകി. വടകര സി.എച്ച്. സെന്‍റർ ഫണ്ട് ശേഖരണത്തിെൻറ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ്സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി മുഹമ്മദ് പുതിയോട്ടിലിൽനിന്ന് ഫണ്ട് സ്വീകരിച്ച് നിർവഹിച്ചു.
വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നിയാസ് വി.ടിക്കു പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പി.എം. സാദിഖലി നൽകി.
അജ്മൽ നബീൽ, അസീസ് കല്ലേരി, മുഹമ്മദ് പി.കെ, എൻ.പി. അബ്ദുൽഗഫൂർ, അജ്മൽ തെങ്ങലക്കണ്ടി, ഇസ്‍മയിൽ പിലാക്കൂൽ, നവാസ് മണിയൂർ, ഉബൈദ് കുയ്യന എന്നിവർ സംബന്ധിച്ചു.
ഇസ്ഹാഖ് അബ്ദുല്ല, സലാം മൂടാടി, റഫീഖ് മക്കി, അഫ്സൽ നൊച്ചാട്ട്, നാസർ മലയിൽ, നബീൽ ആയഞ്ചേരി, അബ്ദുല്ല കിഴക്കേടത്ത്, അഷ്‌റഫ് പുതിയോട്ടിൽ നാസർ കെ.പി, ശരീഫ് കെ.സി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സഈദ് വി.പി സ്വാഗതവും സഫീർ അക്കരോൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

