Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

'ത​നി​മ​ര​ത്ത​ണ​ലി​ല്‍'​സം​ഗ​മം

text_fields
bookmark_border
Thanimarathanalil
cancel
camera_alt

ത​നി​മ ക​ലാ സാ​ഹി​ത്യ​വേ​ദി ലി​റ്റ​റ​റി ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ​പ​​ങ്കെ​ടു​ത്ത​വ​ർ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ദോ​ഹ: വൈ​വി​ധ്യ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നും ആ​സ്വ​ദി​പ്പി​ക്കാ​നും സ​ര്‍‌​ഗാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക എ​ന്ന​താ​ണ്‌ ത​നി​മ ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ദൗ​ത്യ​മെ​ന്ന് ഡ​യ​റ​ക‌്ട​ര്‍ ആ​ര്‍.​എ​സ്. അ​ബ്‌‌​ദു​ല്‍ ജ​ലീ​ല്‍ പ​റ​ഞ്ഞു. ത​നി​മ ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ലി​റ്റ​റ​റി ക്ല​ബ് 'ത​നി​മ​ര​ത്ത​ണ​ലി​ല്‍'​എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം‌​ഘ​ടി​പ്പി​ച്ച സം‌​ഗ​മ​ത്തി​ല്‍ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​നി​മ സം‌​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ വ​ഴി ര​ജി​സ്‌‌​റ്റ​ര്‍ ചെ​യ്ത​വ​രാ​ണ്‌ ലി​റ്റ​റ​റി ക്ല​ബി​ലെ അം‌​ഗ​ങ്ങ​ള്‍. ഓ​ള്‍ഡ് ഐ​ഡി​യ​ല്‍ സ്കൂ​ള്‍ ഹാ​ളി​ല്‍ സം‌​ഘ​ടി​പ്പി​ച്ച ക​ലാ​മേ​ള ഐ​ഷ റ​ന​യു​ടെ പ്രാ​ര്‍‌​ഥ​നാ​ഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ചു. 30ലേ​റെ പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍‌ കാ​ഴ്‌‌​ച​വെ​ച്ച ക​ലാ​വി​രു​ന്ന്‌ ക​ലാ​സ്വാ​ദ​ക​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട്‌ ധ​ന്യ​മാ​യി.

ക്ല​ബ് അം‌​ഗ​ങ്ങ​ള്‍‌​ക്കും കു​ടും‌​ബാം​ഗ​ങ്ങ​ള്‍‌​ക്കും മാ​ത്ര​മാ​യി സം‌​ഘ​ടി​പ്പി​ച്ച സം‌​ഗ​മ​ത്തി​ല്‍ സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ കു​ട്ടി​ക​ള്‍‌​ക്കാ​യി ക​ള​റി​ങ് മ​ത്സ​രം സം‌​ഘ​ടി​പ്പി​ച്ചി​രു​ന്നു. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹ​യ ഫൈ​സ​ല്‍, മു​ഹ​മ്മ​ദ് ന​ഫി​ന്‍‌​ഷ, മ​റി​യം അ​ബ്‌​ദു​ല്‍ വ​ഹാ​ബ്‌ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന്‌ അ​ര്‍‌​ഹ​രാ​യി. ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ധ്യാ​ന്‍ ഷി​ജു, സാ​റ അ​ബ്‌‌​ദു​ല്‍ വ​ഹാ​ബ്, ഐ​ദി​ൻ ഷി​സാ​ൻ എ​ന്നി​വ​രും സ​മ്മാ​നം നേ​ടി. ആ​ര്‍.​എ​സ്. അ​ബ്‌‌​ദു​ല്‍ ജ​ലീ​ല്‍, അ​സീ​സ് മ​ഞ്ഞി​യി​ല്‍, ജ​യ​ന്‍ മ​ടി​ക്കൈ, ബി​നു ജോ​ണ്‍, മു​ത്തു ഐ.​സി.​ആ​ര്‍.​സി, യൂ​സു​ഫ് പു​ലാ​പ്പ​റ്റ, നാ​സ​ര്‍ വേ​ളം, ന​ബീ​ല്‍ പു​ത്തൂ​ര്‍, അ​മ​ല്‍ ഫ​ര്‍‌​മി​സ്, റ​ഹീ​ന സ​മ​ദ്, ന​ബി​ല റി​യാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍‌​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Thanimarathanalil
Next Story