തനിമ പ്രവാചകപ്പെരുമ
text_fieldsതനിമ തുമാമ സോൺ സംഘടിപ്പിച്ച പ്രവാചകപ്പെരുമ പരിപാടിയിൽ അസീസ് മഞ്ഞിയിലിന് ഉപഹാരം നൽകുന്നു
ദോഹ: തനിമ തുമാമ സോൺ നേതൃത്വത്തിൽ പ്രവാചകപ്പെരുമയും സ്നേഹാദര ചടങ്ങും സംഘടിപ്പിച്ചു. അനസ് എടവണ്ണയുടെ സംവിധാനത്തില്‍ അൻവർ ഷമീം, ഷബീബ് അബ്ദുല്‍ റസാഖ്, അനീസ് എടവണ്ണ, റഫീഖ്, ഷഫീഖ് എന്നിവർ പ്രവാചകപ്പെരുമ അവതരിപ്പിച്ചു. കവിയും കലാകാരനുമായ അസീസ് മഞ്ഞിയിലിനും ഗായകന് മുഹമ്മദലി വടകരക്കും ചടങ്ങിൽ സ്നേഹാദരമര്പ്പിച്ചു.
സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സോണല്‍ വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ ഷമീം, നബീല്‍ പുത്തൂര്‍, സോണല്‍ ജനറല്‍ സെക്രട്ടറി ലുഖ്മാന് സാഹിബ്, തനിമ അസി.ഡയറക്ടർ ജസീം സി.കെ, തനിമ സോണല്‍ കോഓഡിനേറ്റര്‍ മുഹമ്മദ് അസ്ലം സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. സി.ഐ.സി തുമാമ സോണ്‍ വൈസ് പ്രസിഡന്റ് നബീല്‍ പുത്തൂര്‍ സംസാരിച്ചു. ഫാജിസ് ഖുർആൻ പാരായണം നടത്തി. സന അബ്ദുല്‍ ഹമീദ് പ്രാർഥനാ ഗീതം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

