ടെക്സാസ് ആക്രമണം: അമീർ അനുശോചിച്ചു
text_fieldsദോഹ: ടെക്സാസിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചന സന്ദേശം അയച്ചു. ഭീകരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും അമേരിക്കൻ ജനതക്കും അമീർ അനുശോചനം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് മോചനം ആശംസിക്കുകയും ചെയ്തു.
അതേസമയം, നിഷ്കളങ്കരായ ജനങ്ങൾക്ക് മേലുണ്ടായ ആക്രമണത്തെ അമീർ സന്ദേശത്തിൽ അപലപിച്ചു. ടെക്സാസ് ആക്രമണത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. അമേരിക്കയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടിക്രമങ്ങളെയും പിന്തുണക്കുന്നു. നിരപരാധികളായ സിവിലിയൻമാരെയും ആരാധനാ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളെ ഖത്തർ മുഖം നോക്കാതെ എതിർക്കുന്നുവെന്നും തള്ളിക്കളയുന്നുവെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
