ടെക്സാസ് എ.എം രാജ്യത്തെ മികച്ച സർവകലാശാല; ഗൾഫ് മേഖലയിൽ മൂന്നാമത്
text_fieldsദോഹ: ഖത്തറിലെ ഏറ്റവും മികച്ച സർവകലാശാലയായി ടെക്സാസ് എ.എം യൂനിവേഴ്സിറ്റി ഖത്തറി നെ തെരഞ്ഞെടുത്തു. യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിെൻറ ആറാമത് വാർഷിക ആഗോള സ ർവകലാശാല സർവേയിലാണ് ഖത്തറിലെ മികച്ച സർവകലാശാലയായി ടെക്സാസ് എ.എമ്മിനെ തെരഞ്ഞെടുത്തത്. സർവേ പ്രകാരം ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച മൂന്നാമത് സർവകലാശാലയാണ് ടെക്സാസ് എ.എം. 81 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന മികച്ച 1500 സർവകലാശാലകളിൽനിന്നാണ് സർവേ നടത്തിയത്. ആഗോളതലത്തിലും മേഖലാതലത്തിലും ഗവേഷണത്തിലെ മികവ്, പ്രസിദ്ധീകരണങ്ങൾ, സമ്മേളനങ്ങൾ, രാജ്യാന്തര സഹകരണങ്ങൾ എന്നിങ്ങനെ 13 ഘടകങ്ങളാണ് സർവകലാശാലകൾക്കിടയിലെ മികവിന് മാനദണ്ഡമാക്കിയത്.
ഏഷ്യയിൽ 40ാം സ്ഥാനത്താണ് ടെക്സാസ് എ.എം സർവകലാശാലയുടെ ഖത്തർ ബ്രാഞ്ച്. ആഗോളാടിസ്ഥാനത്തിൽ 325ാം സ്ഥാനത്തെത്തിയ ഖത്തർ ബ്രാഞ്ചിെൻറ കേന്ദ്ര കാമ്പസ് 134ാം സ്ഥാനത്തെത്തി. മികച്ച സർവകലാശാലകളുടെ പൂർണ വിവരങ്ങൾ അറിയാൻ https://www.usnews.com/education/bestglobaluniversities എന്ന ലിങ്ക് സന്ദർശിക്കണം. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പെേട്രാളിയം എൻജിനീയറിങ് എന്നിവയാണ് ടെക്സാസ് എ.എം സർവകലാശാല ഖത്തറിൽ നൽകുന്ന ബിരുദ കോഴ്സുകൾ. 2003 മുതൽ എജുക്കേഷൻ സിറ്റി കാമ്പസിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 2011 മുതൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും സ്ഥാപനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
