Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടെ​സ്കോ ഓ​ര്‍ഗാ​നി​ക്...

ടെ​സ്കോ ഓ​ര്‍ഗാ​നി​ക് ബ​ദാം കഴിക്കരുത്​

text_fields
bookmark_border
ടെ​സ്കോ ഓ​ര്‍ഗാ​നി​ക് ബ​ദാം കഴിക്കരുത്​
cancel

ദോ​ഹ: ടെ​സ്കോ ഓ​ര്‍ഗാ​നി​ക് ബ​ദാം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി. സാ​ല്‍മ​നെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ന്ത്രാ​ല​യത്തി​​​െൻറ മു​ന്ന​റി​യി​പ്പ്. അ​പ​ക​ട​കാ​രി​യാ​യ ബാ​ക്ടീ​രി​യ​യാ​ണ് സാ​ല്‍മെ​ന​ല്ല. രാ​ജ്യാ​ന്ത​ര സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ബ​ദാം. സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ല്‍ 200 ഗ്രാം ​പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ഇ​വ വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ലെ വി ​ബെ​സാ​ന ക​മ്പ​നി​യാ​ണ് നി​ര്‍മാ​താ​ക്ക​ള്‍. ഉ​ത്പ​ന്ന​ത്തി​​​​െൻറ സീ​രി​യ​ല്‍ ന​മ്പ​ര്‍ എ​ല്‍ 8004010. ഇൗ ​ഉ​ത്പ​ന്നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യാ​ന്ത​ര മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ട​മോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​കു​ന്ന​ത്​ കു​റ​യ്ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ആ​രെ​ങ്കി​ലും ഈ ​ഉ​ത്പ​ന്നം ഇ​തി​നോ​ട​കം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്​. വാ​ങ്ങി​യ ഔ​ട്ട്​ലെ​റ്റി​ല്‍ത​ന്നെ മ​ട​ക്കി​ന​ല്‍ക​ണം. ​ഉ​ത്പ​ന്നം ആ​രെ​ങ്കി​ലും ക​ഴി​ക്കു​ക​യും അ​സ്വ​സ്ഥ​ത​യോ മ​റ്റോ അ​നു​ഭ​വ​പ്പെ​ടു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന്‍ത​ന്നെ സ​മീ​പ​ത്തെ ഹെ​ല്‍ത്ത്സെ​ൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. സാ​ല്‍മെ​ന​ല്ല ഭീ​തി​യെ​ത്തു​ട​ര്‍ന്ന് ടെ​സ്കോ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ത​ന്നെ ഈ ​ഉ​ത്പ​ന്നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍വ​ലി​ച്ചി​ട്ടു​ണ്ട്. ഈ ​ഉ​ത്പ​ന്നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബ​ന്ധ​പ്പെ​ട്ട തീ​യതി​യി​ലും ബാ​ച്ച്കോ​ഡി​ലു​മു​ള്ള ഉ​ത്പ​ന്നം മ​ട​ക്കി​ന​ല്‍ക​ണ​മെ​ന്നും പൂ​ര്‍ണമായി തുക തിരിച്ചുനൽകുമെന്നും ടെ​സ്കോയും പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newstesco organic
News Summary - tesco organic-qatar-gulf news
Next Story