Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 1:57 PM IST Updated On
date_range 11 Dec 2016 1:57 PM IST‘ഭൂരിപക്ഷ വര്‍ഗീയത ദേശീയതയുടെ മറവിലൂടെ വരുന്നു’
text_fieldsbookmark_border
camera_alt????????? ????????? ???????????? ???????????? ????????????????? ??????
ദോഹ: ദേശീയതയുടെ മറവില്‍ ഇന്ത്യയില്‍ ഫണം വിടര്‍ത്തിയാടുന്ന ഫാഷിസമാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് ‘സാംസ്കാരിക ഏകത’ അനിവാര്യമാണെന്ന പ്രചാരണത്തിന് പിന്നിലെന്ന് ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച ‘കേരളം@60 -ദേശീയോദ്ഗ്രഥനം, ഏക സിവില്‍ കോഡ്,വ്യക്തി നിയമം’ ടേബിള്‍ ടോകില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വര്‍ഗീയത ദേശീയതയുടെ മറവിലൂടെ കടന്നുവരുന്നതിനാല്‍ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകസിവില്‍കോഡ് ഒരു നിലക്കും ഇന്ത്യന്‍ സാഹചര്യത്തില്‍ സാധ്യമായ ഒന്നല്ളെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സംസ്കാരങ്ങളടെയും മതങ്ങളുടെയും കൃത്രിമമായ ഏക ഭാവമല്ല അവ തമ്മിലുള്ള സ്വാാഭാവികമായ സഹകരണമാണ് ഇന്ത്യയുടെ സാമൂഹികാരോഗ്യത്തെ ശക്തിപ്പെടുത്തുകയെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്ക്വെച്ചത്.
വഴിയോരം റസ്റ്റോറന്‍റില്‍ നടന്ന പരിപാടിയില്‍ ജോസ് കെ ചാഴൂര്‍ , രാജന്‍ , ശ്രീകുമാര്‍ , ബോബന്‍ , ജബ്ബാര്‍ , അഡ്വ. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. ഷാജഹാന്‍ വി കരീം സ്വാഗതവും സാക്കിര്‍ നദ്വി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story