Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീ​വ്ര​വാ​ദ​ത്തെ​യും...

തീ​വ്ര​വാ​ദ​ത്തെ​യും ഹിം​സ​യെ​യും മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​രു​ത്​ -ഖത്തർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
തീ​വ്ര​വാ​ദ​ത്തെ​യും ഹിം​സ​യെ​യും മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​രു​ത്​ -ഖത്തർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യീ​വെ​സ്​ ലെ ​ഡ്രി​യ​നു​മാ​യി ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം

ദോ​ഹ: ഇ​സ്​​ലാം സ​മാ​ധാ​ന​ത്തി​ൻെ​റ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും മ​ത​മാ​ണെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇ​സ്​​ലാ​മും മു​ഹ​മ്മ​ദ് ന​ബി​യും തീ​വ്ര​വാ​ദ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നി​ല്ലെ​ന്നും ക​രി​ക്കു​ന്നി​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​നും മാ​ന​വി​ക സം​സ്​​കാ​ര​ത്തി​നും ഇ​സ്​​ലാം സം​ഭാ​വ​ന​ക​ൾ സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി.

ഇ​സ്​ ലാ​മോ​ഫോ​ബി​യ മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ നാം ​ശ​ക്ത​മാ​യി നി​ല​കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദോ​ഹ​യി​ലെ​ത്തി​യ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യീ​വെ​സ്​ ലെ ​ഡ്രി​യ​നു​മാ​യി ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​വ്ര​വാ​ദ​ത്തി​നും ഹിം​സ​ക്കും ഒ​രു മ​ത​വു​മാ​യോ സ​മൂ​ഹ​വു​മാ​യോ ബ​ന്ധ​മി​ല്ല.

തീ​വ്ര​വാ​ദ​ത്തി​ൻെ​റ​യും ഭീ​ക​ര​വാ​ദ​ത്തി​ൻെ​റ​യും അ​ടി​വേ​ര് പി​ഴു​ത് ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ത​ങ്ങ​ളു​മാ​യി ഇ​തി​നെ ചേ​ർ​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​വി​ധ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളും ത​ർ​ക്ക​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും ലോ​ക​ത്തി​ൻെ​റ സ്​​ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​യ തീ​വ്ര​വാ​ദ​ത്തി​നെ​തി​രി​ലും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രി​ലും ശ​ക്ത​മാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും വം​ശീ​യ വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും ഫ്ര​ഞ്ച്-​ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story