കാലാവധി തിരുത്തി വിൽപന; കമ്പനി അടച്ചുപൂട്ടി
text_fieldsദോഹ: കലാവധി കഴിഞ്ഞ ഉൽപന്നങ്ങളിൽ തീയതി തിരുത്തി വിൽപന നടത്തിയ കമ്പനി ഒരുമാസത്തേക്ക് അടച്ചുപൂട്ടാൻ വാണിജ്യ മന്ത്രാലയം ഉത്തരവ്. മുംതസ മേഖലയിലെ എലൈറ്റ് എഫ് ആൻഡ് ബി എന്ന സ്ഥാപനമാണ് ഉപഭോക്തൃ ചട്ടം ലഘിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത്. കാലാവധി കഴിഞ്ഞ ഉൽപന്നത്തിൽ പുതിയ തീയതി കൃത്രിമമായി പതിച്ച് വിൽപനക്കുവെച്ചെന്നാണ് കേസ്. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മന്ത്രാലയം അധികൃതർ നിയമലംഘനങ്ങൾകണ്ടെത്തിയത്. ഇത്തരം ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.