ഖത്തറിൽ ടെന്നിസ് പൂരത്തിന് തുടക്കം
text_fieldsവനിത സിംഗ്ൾസ് താരങ്ങളായ സബലെങ്കയും ഇഗ സ്വയാറ്റെകും ഖത്തർ ഓപൺ ട്രോഫിയുമായി
ദോഹ: ലോകതാരങ്ങൾ മാറ്റുരക്കുന്ന ടെന്നിസ് പോരാട്ടത്തിന് ഖത്തറിൽ തുടക്കമായി. നാലാം ഖത്തർ ഓപൺ കിരീടം ലക്ഷ്യമിടുന്ന പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്, ലോക ഒന്നാം നമ്പറുകാരി സബലേങ്ക, മുൻനിര താരങ്ങളായ കോകോ ഗഫ്, എലിന റിബകിന, ജെസിക പെഗുല, പൗല ബഡോസ തുടങ്ങിയ താരങ്ങളുമായാണ് ഡബ്ല്യു.ടി.എ മത്സരങ്ങൾക്ക് ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ തുടക്കമായത്.
തുടർച്ചയായി മൂന്ന് സീസണുകളിലും കിരീടം ചൂടിയ ഇഗ തന്നെയാണ് ഖത്തറിൽ കിരീട ഫേവറിറ്റ്. യോഗ്യതാ റൗണ്ടിനു പിന്നാലെ, പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായി. ഗ്രീസിന്റെ മരിയ സകാരിയാണ് ഇഗയുടെ ആദ്യ എതിരാളി. നൊവാക് ദ്യോകോവിച് ഉൾപ്പെടെ ലോകതാരങ്ങൾ മാറ്റുരക്കുന്ന പുരുഷ വിഭാഗം മത്സരങ്ങൾക്ക് ഫെബ്രുവരി 17ന് തുടക്കമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

