കടൽ യാത്രക്ക് താൽകാലിക വിലക്ക്; ഹമദ് വിമാനത്താവളം മുതൽ പേൾ ഖത്തർ വരെയുള്ള ഭാഗങ്ങളിലാണ് വിലക്ക്
text_fieldsദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദോഹയിലെത്താനിരിക്കെ സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി കടൽ യാത്രകൾക്കും പ്രവർത്തനങ്ങൾക്കും താൽകാലിക നിയന്ത്രണം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ പേൾ ഖത്തർ വരെയുള്ള ഭാഗങ്ങളിൽ എല്ലാ തരത്തിലുള്ള കടൽ യാത്രകളും രണ്ടു ദിവസത്തേക്കാണ് നിർത്തിവെച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണി മുതൽ മേയ് 15 വ്യാഴാഴ്ച വൈകുന്നേരം ആറുവരെയാണ് നിരോധനം. മൽസ്യബന്ധന ബോട്ടുകൾ,വിനോദ യാത്രാബോട്ടുകൾ, വാട്ടർ സ്കൂട്ടറുകൾ, ജെറ്റ് ബോട്ടുകൾ, വിനോദ സഞ്ചാര കപ്പലുകൾ, അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകൾ എന്നിവക്ക് ഈ സമയങ്ങളിൽ നിരോധനം ബാധകമായിരിക്കും. ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും നിർത്തിവെക്കാൻ വ്യക്തികളോടും കപ്പൽ-ബോട്ട് ഉടമകളോടും കമ്പനികളോടും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

