ലുൈസൽ ട്രാമിെൻറ സാങ്കേതിക പരിശോധനകൾ തുടങ്ങി
text_fieldsലുസൈൽ സിറ്റി സ്കൈലൈനിെൻറ ദോഹ വെസ്റ്റ്ബേയിൽനിന്നുള്ള കാഴ്ച -പെനിൻസുല
ദോഹ: ലുസൈൽ സിറ്റിയിലെ ലുൈസൽ ട്രാമിെൻറ സാങ്കേതിക പരിശോധനകൾ ഖത്തർ റെയിൽ തുടങ്ങി. പരിശോധന തുടങ്ങിയതിനാൽ റോഡിലെ ഗതാഗത സിഗ്നലുകൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഖത്തർ റെയിലും ട്രാം കമ്പനിയും ട്വിറ്ററിൽ അറിയിച്ചു. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ ലുൈസൽ സിറ്റിയിലെ ഏറ്റവും വലിയ ഗതാഗതസൗകര്യമായിരിക്കും ട്രാം. രാജ്യത്തെ ഏറ്റവും വലിയ സുസ്ഥിര വികസനപദ്ധതിയുമായിരിക്കും ഇത്. ഒരു കേന്ദ്രത്തിനുള്ളിൽ പ്രത്യേക പാളത്തിലൂടെ സർവിസ് നടത്തുന്ന ചെറുട്രെയിനിനെയാണ് ട്രാം എന്നുവിളിക്കുന്നത്. പ്രത്യേക പാതയിലൂടെയാണ് ഇത് ഓടുക.
ഈ പാളത്തെ ട്രാംവേ എന്നാണ് പറയുക. ലുസൈൽ ട്രാം ശൃംഖലയുടെ ആകെ നീളം 35.4 കിലോമീറ്ററാണ്. ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന ഗതാഗതസൗകര്യമാണിത്. ലുസൈലിലെയും ലഗ് ദൈഫിയയിലെയും രണ്ട് ഇൻറർചേഞ്ച് സ്റ്റേഷനുകളിലൂടെയാണിത്. ഭൂമിക്കടിയിലും മുകളിലുമായി നാല് ലൈനുകളിലായി 28 സ്റ്റേഷനാണ് ലുസൈൽ ട്രാമിനുള്ളത്. ട്രാംവേയിൽ ഓരോ ട്രാമിലും അഞ്ച് കോച്ചുകളാണ് ഉണ്ടാവുക. 33 മീറ്ററാണ് നീളം. 207 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. കുടുംബങ്ങൾക്കും മറ്റുള്ളവർക്കുമായി രണ്ട് ക്ലാസുകളാണുണ്ടാവുക. എല്ലാ കോച്ചുകളും ലോേഫ്ലാർ ആയതിനാൽ ഏതു തരത്തിലുള്ള യാത്രക്കാർക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനുമാകും.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റികളിലൊന്നാണ് ഖത്തറിലെ ലുസൈല്‍ സിറ്റി. മേഖലയിലെ ആദ്യത്തെ ഏറ്റവും വലിയ ഹരിത സ്മാര്‍ട്ട് സിറ്റിയും സ്മാര്‍ട്ട് ലിവിംഗിനുള്ള മാതൃകാനഗരവുമായി മാറ്റുകയെന്നതാണ് ലുസൈല്‍ സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.
ലുസൈലിലെ മറീനയിലും എനർജി സിറ്റിയിലും ഭൂമി വിനിയോഗത്തെ സംബന്ധിച്ച് മാറ്റം വരുത്തുന്ന തീരുമാനത്തിന് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു. അഡ്മിനിസ്േട്രറ്റിവ് ഉപയോഗത്തിന് പകരം അഡ്മിനിസ്േട്രറ്റിവ്, താമസം ഉപയോഗങ്ങൾക്കായി ഭൂമി വിനിയോഗിക്കാമെന്ന തീരുമാനത്തിനാണ് അംഗീകാരം. ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ നിബന്ധനകൾക്കും നിർദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുന്നത്.
ലുസൈല്‍ സിറ്റിയുടെ സുരക്ഷിതമായ സ്മാര്‍ട്ട് സിറ്റി സേവനങ്ങള്‍ക്ക് ഉരീദുവിെൻറ ഏറ്റവും ആധുനികമായ വയറുള്ളതും വയർ ഇല്ലാത്തതുമായ നെറ്റ്വര്‍ക്കുകളാണ് അടിസ്ഥാനമായി ഉപയോഗപ്പെടുത്തുന്നത്. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സ്മാര്‍ട്ട് ട്രാഫിക്, ഊർജോപഭോഗത്തില്‍ കുറവു വരുത്താന്‍ സ്മാര്‍ട്ട് ലൈറ്റിംഗ്, മാലിന്യ ശേഖരണത്തിനും അവ കൊണ്ടുപോകാനുമായി സ്മാര്‍ട്ട് മാലിന്യ മാനേജ്മെൻറ് തുടങ്ങി നിരവധി പ്രായോഗിക കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉരീദുവിെൻറ ഫൈബര്‍ ഓപ്റ്റിക്, 5ജി നെറ്റ്വര്‍ക്കുകളാണ് ലഭ്യമാകുക. ഇതുവഴി ഏറ്റവും വേഗതയുള്ള ഡേറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.2022 ലോകകപ്പിെൻറ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത് ലുസൈൽ സ്റ്റേഡിയമാണ്. ഇവിടേക്കുള്ള പ്രധാന പാതകളായ അബ്റുഖ്, ഉം സംറ റോഡുകൾ ഇതിനകംതന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. സ്റ്റേഡിയത്തിലെ പ്രധാന കവാടങ്ങളിലേക്കെല്ലാം ഈ റോഡുകൾ വഴിയാണ് പ്രവേശിക്കാനാകുക. ലുസൈൽ ഡെവലപ്പേഴ്സായ ഖത്തരി ദിയാറാണ് പാതകൾ ഗതാഗതത്തിന് തുറന്നുകൊടുത്തിരിക്കുന്നത്.
2022ലോകകപ്പിനായുള്ള ലുസൈൽ സിറ്റിയുടെ തയാറെടുപ്പുകളുടെ ഭാഗമായാണ് രണ്ടു റോഡുകളും നിർമിച്ചിരിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ 80,000 ആണ് ഇരിപ്പിടങ്ങളുടെ ശേഷി. ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഇതുതന്നെയാണ്.പണികഴിഞ്ഞ് ലുൈസൽ ട്രാം കൂടി പ്രവർത്തനം തുടങ്ങിയാൽ ലുസൈൽ സിറ്റിയുടെ ആകർഷണീയത കൂടും, സഞ്ചാരസൗകര്യങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

