സാങ്കേതിക തകരാർ; ദോഹ- തിരുവനന്തപുരം എയർ ഇന്ത്യ റീ ഷെഡ്യൂൾ ചെയ്തു
text_fieldsദോഹ: സാങ്കേതിക തകരാറിനെത്തുടർന്ന് ദോഹ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റീ ഷെഡ്യൂൾ ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX 374 എയർ ഇന്ത്യ വിമാനമാണ് സാങ്കേതികത്തകരാറിനെ തുടർന്ന് റീ ഷെഡ്യൂൾ ചെയ്തത്. ശനിയാഴ്ച രാവിലെ 8.30ലേക്കാണ് റീ ഷെഡ്യൂൾ ചെയ്തത്.
ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചെക്കിങ്ങും ബോഡിങ്ങും കഴിഞ്ഞ് വിമാനത്തിൽ കയറിയശേഷമായിരുന്നു മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിവിധ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. സാങ്കേതിക തകരാർ പരിഹരിച്ച് ഉടൻ പുറപ്പെടാൻ കഴിയുമെന്നാണ് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചത്. എന്നാൽ, എയർ പോർട്ട് അധികൃതർ വിമാനത്തിന് ക്ലിയറൻസ് നൽകിയിരുന്നില്ല. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ഇന്ത്യയിൽനിന്ന് ഉപകരണമെത്തിക്കണമെന്നും ഇതിന് 15 മണിക്കൂർ സമയമെടുക്കുമെന്നും എയർ പോർട്ട് അധികൃതർ അറിയിക്കുകയായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയായ ബാബു അറിയിച്ചു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാതെ എയർ ഇന്ത്യ യാത്രക്കായി ഒരുങ്ങുകയായിരുന്നെന്നും ഇത് ഗുരുതരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

