Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതുലോക​ത്തെ...

പുതുലോക​ത്തെ എൻജിനീയറിങ് ചർച്ചകളുമായി ‘ടെക് സമ്മിറ്റ്’

text_fields
bookmark_border
Tech Summit
cancel
camera_alt

ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ന്‍ഡ് പ്ര​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ലി​ന്റെ ടെ​ക് ഖ​ത്ത​ര്‍ സ​മ്മി​റ്റ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി അ​പ്പെ​ക്‌​സ് സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ന്‍ഡ് പ്ര​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ലി​ന്റെ (ഐ.​ബി.​പി.​സി ഖ​ത്ത​ര്‍) ടെ​ക് ഖ​ത്ത​ര്‍ സ​മ്മി​റ്റ് (ഐ​ടെ​ക്‌​സ് 2023) ദോ​ഹ ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്നു.

ലോ​ക എ​ന്‍ജി​നീ​യ​റി​ങ് ദി​നാ​ച​ര​ണ​ത്തി​ന്റെ​യും ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ 50ാം വാ​ര്‍ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഐ​ടെ​ക്‌​സ് സം​ഘ​ടി​പ്പി​ച്ച​ത്.

‘മാ​റു​ന്ന ലോ​ക​ത്തി​നാ​യു​ള്ള എ​ന്‍ജി​നീ​യ​റി​ങ് പു​തു​മ​ക​ള്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മി​റ്റി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്, ചാ​റ്റ് ജി.​ടി.​പി, മെ​ഷീ​ന്‍ ലേ​ണി​ങ് തു​ട​ങ്ങി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ശ​ക​ല​ന​വും വി​ല​യി​രു​ത്ത​ലു​മാ​ണ് ച​ര്‍ച്ച​യാ​യ​ത്.

ഖ​ത്ത​റി​ന്റെ ഇ​ക്കോ സം​വി​ധാ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലെ പു​തു​മ​യും സു​സ്ഥി​ര​ത​യും ത​മ്മി​ലു​ള്ള തു​ല്യ​ത​ക​ളും വി​ശ​ക​ല​നം ചെ​യ്തു. ഖ​ത്ത​റി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍, ബി​സി​ന​സ് വ്യ​ക്തി​ത്വ​ങ്ങ​ള്‍, പ്ര​ഫ​ഷ​ന​ലു​ക​ള്‍, എ​ന്‍ജി​നീ​യ​റി​ങ് ക​മ്യൂ​ണി​റ്റി​യി​ലെ ബി​സി​ന​സ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, ഐ.​ബി.​പി.​സി ചെ​യ​ര്‍മാ​ന്‍ ജ​യ​കൃ​ഷ്ണ മേ​നോ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള 50 വ​ര്‍ഷം നീ​ണ്ട സു​ദൃ​ഢ​വും ച​രി​ത്ര​പ​ര​വു​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ന്‍ എം​ബ​സി ചാ​ര്‍ജ് ഡി ​അ​ഫ​യേ​ഴ്‌​സ് ആ​ന്‍ജ​ലീ​ന പ്രേ​മ​ല​ത വി​ശ​ദ​മാ​ക്കി. ദോ​ഹ യൂ​നി​വേ​ഴ്‌​സി​റ്റി ബോ​ര്‍ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ര്‍മാ​നും മു​ന്‍ ഊ​ര്‍ജ-​വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ സ​ലേ​ഹ് അ​ല്‍ സ​അ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ നി​ഷാ​ദ് അ​സീം (കോ​സ്റ്റ​ല്‍ ഖ​ത്ത​ര്‍ സി.​ഇ.​ഒ, ഐ.​ബി.​പി.​സി ഗ​വേ​ണി​ങ് ബോ​ര്‍ഡ് അം​ഗം), ഡോ. ​ഹെ​സ അ​ല്‍ ജാ​ബ​ര്‍ (മു​ന്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍-​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി മ​ന്ത്രി), ഇ​ബ്രാ​ഹിം അ​ല്‍ ജെ​യ്ദ (ഗ്രൂ​പ് സി.​ഇ.​ഒ, അ​റ​ബ് എ​ന്‍ജി​നീ​യ​റി​ങ് ബ്യൂ​റോ), ഷെ​യ്ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി (ചെ​യ​ര്‍മാ​ന്‍, എം.​ബി.​കെ ഹോ​ള്‍ഡി​ങ്), ഖാ​ലി​ദ് അ​ല്‍ മ​ന (എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍, ഖ​ത്ത​ര്‍ എ​ക്‌​സ്‌​പോ​ര്‍ട്ട് ഡെ​വ​ല​പ്‌​മെ​ന്റ്, ഫി​നാ​ന്‍സ് ആ​ൻ​ഡ് പ്ര​മോ​ഷ​ന്‍ ഏ​ജ​ന്‍സി) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ന്റെ എ​ന്‍ജി​നീ​യ​റി​ങ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള ബി​സി​ന​സ് ന​വീ​ക​ര​ണം, സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യി വേ​ഗ​ത്തി​ലു​ള്ള പൊ​രു​ത്ത​പ്പെ​ട​ല്‍, സു​സ്ഥി​ര വി​ക​സ​ന ന​യ​ങ്ങ​ള്‍, മാ​റ്റ​ങ്ങ​ള്‍ക്കു​ള്ള അ​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍ പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ടു​വെ​ച്ച​ത്.

സ​മ്മി​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ര്‍പ​റേ​റ്റു​ക​ള്‍ക്കും പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്കു​മു​ള്ള എ​ന്‍ജി​നീ​യ​റി​ങ് -ഇ​ന്നൊ​വേ​ഷ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഡോ.​മു​ഹ​മ്മ​ദ് ബി​ന്‍ സ​ലേ​ഹ് അ​ല്‍ സ​ദ​യും ഐ.​ബി.​പി.​സി ഖ​ത്ത​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​ത്ത​റി​ന്റെ വി​ക​സ​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ മു​ഖ​ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഡി​ജി​റ്റ​ല്‍ വാ​ളും ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് ജാ​ഫ​ര്‍ സാ​ദി​ഖ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​ക​ദേ​ശം നൂ​റോ​ളം ഉ​ന്ന​ത ബി​സി​ന​സ് വ്യ​ക്തി​ത്വ​ങ്ങ​ള്‍, ന​യ​രൂ​പ​ക​ര്‍ത്താ​ക്ക​ള്‍, പ്ര​ഫ​ഷ​ന​ലു​ക​ള്‍, മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Tech Summit'Engineering Discussions
News Summary - 'Tech Summit' with New World Engineering Discussions
Next Story