ടീം യു.ഡി.എഫ് ഒറ്റക്കെട്ടായി നേടിയ വിജയം -പി.എൻ. ബാബുരാജൻ
text_fieldsപി.എൻ. ബാബുരാജൻ
ദോഹ: കേരളത്തിലെ ജനവിധി യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണെന്ന് ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കമ്മ്യൂണിറ്റി നേതാവുമായ പി.എൻ. ബാബുരാജൻ പറഞ്ഞു. ടീം യു.ഡി.എഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണിത്. എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിർത്താൻ യു.ഡി.എഫിനു സാധിച്ചു. വോട്ടിങ് പാറ്റേൺ മനസ്സിലാക്കി യു.ഡി.എഫ് പ്രവർത്തിച്ചു. വിവാദപ്രസ്താവനകളിൽ നിന്ന് മുഖം തിരിച്ചു. വോട്ടിൽ മാത്രം ശ്രദ്ധകൊടുത്തു.
അതേസമയം, ചില അനാവശ്യ പരാമർശങ്ങൾ എൽ.ഡി.എഫിന് വിനയായി. തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒഴിവാക്കേണ്ട തർക്കവിഷയങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ചപറ്റി. ചില വിഭാഗം ജനങ്ങളിൽ അത് തെറ്റിധാരണകൾ ഉണ്ടാക്കി.
എൽ.ഡി.എഫ് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണം. ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തിന്റെ വികസനവും മുന്നേറ്റവും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ യു.ഡി..എഫ് സർക്കാർ ആവിഷ്കരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

