Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടീം തിരൂർ ഫെസ്റ്റ്...

ടീം തിരൂർ ഫെസ്റ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ടീം തിരൂർ ഫെസ്റ്റ് സംഘടിപ്പിച്ചു
cancel
camera_alt

വനിതാ വിഭാഗത്തിൽ ജി.സി.സി ചാലഞ്ചേഴ്സ് കിരീടം നേടിയപ്പോൾ

Listen to this Article

ദോഹ: ഐക്യത്തിന്റെയും ആവേശത്തിന്റെയും മഹോത്സവമായി ടീം തിരൂർ ഫെസ്റ്റ് –സീസൺ 6 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ടീം തിരൂർ ഖത്തർ ചെയർമാൻ അഷ്റഫ് ചിറക്കൽ, പ്രസിഡന്റ് നൗഷാദ് അലി, ജനറൽ സെക്രട്ടറി എ.പി. സമീർ, വൈസ് പ്രസിഡന്റ് ജാഫർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

തിരൂർ ഫെസ്റ്റ് വിജയികൾക്ക് ഇ.പി. അബ്ദുറഹ്മാൻ മെഡലുകൾ വിതരണം ചെയ്തു. തുടർന്ന് സമാപനച്ചടങ്ങിലും സമ്മാനദാനത്തിലും ആർ.ജെ. സൂരജ് പങ്കെടുത്തു. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ നീണ്ടുനിന്ന ഫെസ്റ്റിൽ കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും വേണ്ടി വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു.

നാല് ടീമുകളായാണ് സ്പോർട്സ് മത്സരങ്ങൾ നടന്നത്. റീട്ടെയിൽ മാർട്ട് റൈഡേഴ്സ് ചാമ്പ്യന്മാരായപ്പോൾ ഗ്രാൻഡ് മാൾ റോയൽസ് റണ്ണേഴ്സ് അപ്പായി. വനിതാ വിഭാഗത്തിൽ ജി.സി.സി ചാലഞ്ചേഴ്സ് കിരീടം നേടിയപ്പോൾ റീട്ടെയിൽ മാർട്ട് റൈഡേഴ്സ്, മാപ്സ് വാരിയേഴ്സ് രണ്ടാം സ്ഥാനം പങ്കിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giftsGulf NewsDohatirur fest
News Summary - Team Tirur Fest organized
Next Story