ടീം തിരൂർ സ്നേഹഭവന പ്രഖ്യാപനവും ഇഫ്താറും
text_fieldsടീം തിരൂർ ഖത്തർ സ്നേഹഭവന പ്രഖ്യാപനം ചെയർമാനും ഐ.സി.സി ഉപദേശക സമിതി
അംഗവുമായ അഷ്റഫ് ചിറക്കൽ നിർവഹിക്കുന്നു.
ദോഹ: ടീം തിരൂർ ഖത്തർ ഇഫ്താർ സംഗമവും രണ്ടാം സ്നേഹഭവനം പ്രഖ്യാപനവും അബു ഹമൂർ ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ചു. ഐ.സി.സി അഡ്വൈസറി മെംബറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ അഷ്റഫ് ചിറക്കലിനെ ചടങ്ങിൽ ആദരിച്ചു.
ടീം തിരൂർ ഖത്തറിന്റെ ഒന്നാമത്തെ സ്നേഹഭവനം 2020ൽ ചെമ്പ്ര സ്വദേശിയായ അംഗത്തിന് നിർമിച്ച് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള രണ്ടാം സ്നേഹഭവനം പദ്ധതിയുടെ പ്രഖ്യാപനം ടീം തിരൂർ ഖത്തർ ചെയർമാൻ കൂടിയായ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. പ്രസിഡന്റ് നൗഷാദ് പൂക്കയിൽ അധ്യക്ഷതവഹിച്ചു.
ഖത്തറിലെ പ്രവാസി സംഘടനാ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
തിരൂർ പ്രദേശത്തുനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ടീം തിരൂർ ഖത്തർ. കഴിഞ്ഞ ഏഴുവർഷത്തിലേറെയായി തിരൂർ പ്രദേശത്തുള്ള പ്രവാസികളുടെ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ ടീം തിരൂർ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. ജനറൽ സെക്രട്ടറി സമീർ ഐനിപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജാഫർ തിരുന്നാവായ കളത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

