Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ദി​ന ആ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ദി​ന ആ​ഘോ​ഷം
cancel
camera_alt

ഒ​ലീ​വ്​ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ നേ​ടി​യ അ​ധ്യാ​പ​ക​ർ മാ​നേ​ജ്​​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. അ​ധ്യാ​പ​ക​ർ​ക്ക്​ കു​ട്ടി​ക​ൾ ആ​ദ​ര​വ​ർ​പ്പി​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യും മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി എ​സ്. രാ​ധാ​കൃ​ഷ്​​ണ​നെ അ​നു​സ്​​മ​രി​ച്ചു​മെ​ല്ലാ​മാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. എം.​ഇ.​എ​സ്​ അ​ബൂ​ഹ​മൂ​ർ ബ്രാ​ഞ്ചി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ഹ​നീ​ഫ്​ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക്​ ന​ന്ദി​പ​റ​ഞ്ഞു​കൊ​ണ്ട്​ വ​​ര​വേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മാ​ന​വും ന​ൽ​കി. ബി​ർ​ല സ്​​കൂ​ളി​ൽ ഓ​ൺ​ലൈ​ൻ-​ഓ​ഫ്​​ലൈ​ൻ വ​ഴി അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം ന​ട​ന്നു. ചെ​യ​ർ​മാ​ൻ ഗോ​പി ഷ​ഹാ​നി, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ സി.​വി. റ​പ്പാ​യി, ലൂ​കോ​സ്​ കെ. ​ചാ​ക്കോ, പ്രി​ൻ​സി​പ്പ​ൽ എ.​പി. ശ​ർ​മ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഓ​ൺ​ലൈ​നി​ൽ ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. മ​ഹാ​മാ​രി​കാ​ല​ത്തും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്​​ത അ​ധ്യാ​പ​ക​​ർ​ക്ക്​ ചെ​യ​ർ​മാ​ൻ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സ്​​റ്റു​ഡ​ൻ​റ്​​സ്​ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ പ​രി​പാ​ടി ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​​ റ​ഷീ​ദ്​ അ​ഹ​മ്മ​ദ്​ സം​സാ​രി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഐ.​സി.​ടി അ​വാ​ർ​ഡ്​ നേ​ടി​യ ശ്യാം​കൃ​ഷ്​​ണ, ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​ധ്യാ​പ​ക​പു​ര​സ്​​കാ​രം നേ​ടി​യ ശം​സി​യ സു​ഹൈ​ബു, ക​വി​ത സോ​ള​മ​ൻ എ​ന്നി​വ​രെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ഭാ​ഷ്​ നാ​യ​ർ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​മി​ക​വി​ന്​ ന​സി​യ ത​സീ​ൻ, നാ​സി​യ സ​ലീം എ​ന്നി​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. സ്​​കൂ​ൾ ഹെ​ഡ്​ ലാ​മി​യ ഇ​ബ്രാ​ഹീം ന​ന്ദി പ​റ​ഞ്ഞു. എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പ്ര​സി​ഡ​ൻ​റ്​ കെ. ​അ​ബ്​​ദു​ൽ ക​രീം മു​ഖ്യാ​തി​ഥി​യാ​യി. സ്​​കൂ​ളി​ന്​ ഉ​ന്ന​ത​വി​ജ​യം സ​മ്മാ​നി​ച്ച അ​ധ്യാ​പ​ക​രെ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ്​ കാ​ല​ത്ത്​ വെ​ല്ലു​വി​ളി​ക​ൾ ത​ര​ണം​ചെ​യ്​​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​ർ​ക്ക്​ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ കാ​ദ​ർ ന​ന്ദി പ​റ​ഞ്ഞു. കൂ​ടു​ത​ൽ വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സീ​നി​യ​ർ വൈ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഡോ. ​ന​ജീ​ബ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ, ഡെ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ഇ​ഷാം, ഡ​യ​റ​ക്​​ട​ർ കാ​ഷി​ഫ്​ ജ​ലീ​ൽ, എം.​സി. മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ഏ​ഴാം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക​ ദി​നാ​ഘോ​ഷ​വും

ദോ​ഹ: ഒ​ലീ​വ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​ന​വും ഏ​ഴാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. അ​ൽ തു​മാ​മ കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​മി​ക​വി​നു​ള്ള​ ഒ​ലീ​വ്​ എ​ക്​​സ​​ല​ൻ​സ്​ അ​വാ​ർ​ഡ്​ നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. 2014ൽ ​ആ​രം​ഭി​ച്ച്​ ചു​രു​ങ്ങി​യ വ​ർ​ഷം​കൊ​ണ്ട്​ കൂ​ടു​ത​ൽ കാ​മ്പ​സു​ക​ളി​ലേ​ക്ക്​ വ​ള​രാ​നും അ​കാ​ദ​മി​ക​മി​ക​വ്​ നേ​ടാ​നും വ​ഴി​യൊ​രു​ക്കി​യ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും സ്​​കൂ​ൾ മാ​നേ​ജ്​​മെൻറും ര​ക്ഷി​താ​ക്ക​ളും​ അ​ഭി​ന​ന്ദി​ച്ചു. മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി അ​ധ്യാ​പ​ക​​ർ​ക്ക്​ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ഒ​ലീ​വ്​ എ​ക്​​സ​ല​ൻ​സ്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teacher's Day celebration
News Summary - Teacher's Day celebration in Indian schools
Next Story