ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനാഘോഷം
text_fieldsശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക
ദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. കലാപരിപാടികൾ, രസകരമായ കളികൾ, കേക്ക് മുറിക്കൽ ചടങ്ങ് എന്നിവയോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ ലീഡർമാർ, ജീവനക്കാർ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.
പരിപാടി വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ വിലമതിക്കാനാവാത്ത പങ്കിനെ എടുത്തുകാണിച്ചു. അധ്യാപകരോടുള്ള ആദരസൂചകമായി ക്രിയേറ്റിവ് ടൈറ്റിലുകളും സർട്ടിഫിക്കറ്റുകളും ഗ്രാൻഡ് ലഞ്ചും നൽകി ആദരിച്ചു. പരിപാടിക്ക് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ സെയിൽസ് മാനേജർ ഹർഷദ് അയൂബ് പരിപാടിയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

