Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം
cancel
camera_alt

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഈ​വ​നി​ങ് ഷി​ഫ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ളി​ലെ കെ.​ജി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ, സീ​നി​യ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബു​ദ്ദീ​ൻ പു​ലാ​ത്ത്, പ്ര​ധാ​നാ​ധ്യാ​പി​ക സ​മീ​ന അ​ഷ്ഫാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലും ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ലും അ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം.​ഇ.​എ​സ് ഈ​വ​നി​ങ് ഷി​ഫ്റ്റ് വി​ഭാ​ഗ​ത്തി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ.​ജി അ​ധ്യാ​പ​ക​രെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രോ​ടു​ള്ള സ്നേ​ഹ​വും ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സീ​നി​യ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ഹെ​ഡ്മി​സ്ട്ര​സ് എ​ന്നി​വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ച​ട​ങ്ങി​ൽ ല​ക്കി ഡ്രോ ​വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teachers Day celebration at MES Indian School
Next Story