നോബിൾ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപക ശാക്തീകരണ പരിപാടി
text_fieldsനോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച എലവേറ്റ് എജുക്കേറ്റേഴ്സ് അധ്യാപക
ശാക്തീകരണ പരിപാടിയിൽനിന്ന്
ദോഹ: അധ്യാപകരുടെ പ്രൊഫഷണൽ മികവ് വളർത്താൻ ലക്ഷ്യമിട്ട് ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് നോബിൾ ഇന്റർനാഷണൽ സ്കൂളിൽ എലവേറ്റ് എജുക്കേറ്റേഴ്സ് - അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ ജനറൽ സെക്രട്ടറി കെ.പി. ബഷീർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചക്ക് അധ്യാപകരുടെ നിരന്തരമായ നൈപുണ്യവികസനം അത്യാവശ്യമാണെന്ന് പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് സ്വാഗതപ്രസംഗത്തിൽ ഓർമിപ്പിച്ചു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ട്രെയിനറുമായ ഡോ. ആസാദ് ചാലിക്കുഴി പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി. മാറിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ ശൈലികൾ, അധ്യാപനത്തിലെ പുതിയ സാങ്കേതിക വിദ്യകൾ എന്നിവയെ ആസ്പദമാക്കി അദ്ദേഹം ക്ലാസുകൾ നയിച്ചു. വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനും, കൂടുതൽ ഫലപ്രദമായ രീതിയിൽ കുട്ടികളിലേക്ക് അറിവുകൾ എത്തിക്കാനും സഹായിക്കുന്ന വിവിധ ആക്റ്റിവിറ്റികളും ചർച്ചകളും സെഷന്റെ ഭാഗമായി നടന്നു. വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

