ടീ ടൈം ചെയർമാൻ അബ്ദുൽ കരീമിന് സ്വീകരണം നൽകി
text_fieldsടീ ടൈം ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ കരീമിന് സ്വീകരണം നൽകിയപ്പോൾ
ദോഹ: പ്രമുഖ റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്ന ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ കരീമിന് സ്വീകരണം നൽകി.
രണ്ടുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് സൽവ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് ടീ ടൈം ഫാമിലി സ്വീകരണമൊരുക്കിയത്. 2002ൽ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ടീ ടൈം' ചെറിയ കാലയളവിൽതന്നെ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാൻഡായി വികസിച്ചു.
ഖത്തറിൽ ആരംഭിച്ച് എല്ലാ ജി.സി.സി രാജ്യങ്ങളിലും യു.കെയിലും ഇന്ത്യയിലുമായി ടീ ടൈം ഗ്രൂപ്പിനെ വളർത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്മെന്റ് തലത്തിൽ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഖത്തറിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പാർട്ണർ ഡോ. മുഹമ്മദ് അൽ കഹ്താനി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

