ടി.സി.എല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; വിപ്ലവകരമായ മാറ്റങ്ങളുമായി 2026 മിനി എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡായ മന്നായ് ഹോം ആഗോള ടിവി ബ്രാൻഡായ ടിസിഎല്ലുമായി പങ്കാളിത്തവുമായി 2026-ലെ ടി.സി.എൽ എസ്.ക്യു.ഡി -മിനി എൽ.ഇ.ഡി ടിവി ശ്രേണി ഔദ്യോഗികമായി ഖത്തർ വിപണിയിൽ പുറത്തിറക്കി. പ്രീമിയം മോഡലുകളായ സി സെവൻ എൽ, സി എയ്റ്റ് എൽ എന്നിവക്കൊപ്പം ഈ ശ്രേണിയിലെ ഏറ്റവും അത്യാധുനിക ഫ്ലാഗ്ഷിപ്പ് മോഡലായ X11Lഉം ചടങ്ങിൽ അവതരിപ്പിച്ചു.
ഡിസ്പ്ലേ രംഗത്തെ ഏറ്റവും പുതിയ ഇന്നവേഷനുകൾ ഉൾക്കൊള്ളുന്നതാണ് ഈ ടിവികൾ. മികച്ച ബ്രൈറ്റ്നസ്, സിനിമാറ്റിക് കളർ പ്രിസിഷൻ, അഡ്വാൻസ്ഡ് ഹാലോ കൺട്രോൾ എന്നിവക്കൊപ്പം ലോകപ്രശസ്ത ബ്രാൻഡായ ബാംഗ് ആൻഡ് ഒലൂഫ്സെൻ ഒരുക്കുന്ന ഇമ്മേഴ്സീവ് ഓഡിയോ അനുഭവം ഈ പുതിയ ടിവികൾ ഖത്തറിലെ ഉപഭോക്താക്കൾക്ക് സമ്മാനിക്കും.
മന്നായ് കോർപറേഷന്റെയും ടിസിഎൽ മിഡിൽ ഈസ്റ്റിന്റെയും ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, ബിസിനസ് പങ്കാളികൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വിപുലമായ ചടങ്ങിലാണ് പുത്തൻ ടിവി ശ്രേണി പുറത്തിറക്കിയത്. മന്നായ് കോർപറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഖാലിദ് മന്നായ്, സി.എഫ്.ഒ സന്തോഷ് കൃഷ്ണമൂർത്തി, എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ സീനിയർ ജനറൽ മാനേജർ ഇമാദ് സായിദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ടിസിഎൽ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ മിസ്റ്റർ വിക് ഷെൻ, ടീമംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ ഒന്നാം നമ്പർ മിനി എൽഇഡി, അൾട്രാ ലാർജ് സ്ക്രീൻ ടിവി ബ്രാൻഡ് എന്ന നിലയിലുള്ള ടിസിഎല്ലിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുകയാണെന്ന് ലോഞ്ചിങ് ചടങ്ങിൽ സംസാരിച്ച ടിസിഎൽ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ മിസ്റ്റർ വിക് ഷെൻ വ്യക്തമാക്കി. മന്നായ് ഹോമുമായുള്ള ശക്തമായ പങ്കാളിത്തം വഴി ഖത്തറിലെ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും മികച്ച വിലപനാനന്തര സേവനം ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിസിഎല്ലിന്റെ ഏറ്റവും അത്യാധുനികമായ ഡിസ്പ്ലേ സാങ്കേതികവിദ്യ ഖത്തറിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മന്നായ് ഹോം ജനറൽ മാനേജർ സാത്തിക് ബച്ച ഷംസുദ്ദീൻ പറഞ്ഞു. ഖത്തറിലുടനീളം വലിയ സ്ക്രീനുള്ള പ്രീമിയം ടെലിവിഷനുകൾക്ക് ഡിമാൻഡ് വർധിച്ചുവരുന്ന സമയത്താണ് ഈ ലോഞ്ച് നടക്കുന്നത്.
മികച്ച കായിക മത്സരങ്ങൾ കാണുന്നതിനും, ഹൈ-പെർഫോമൻസ് ഗെയിമിംഗിനും, സ്മാർട്ട് ഹോം കണക്റ്റിവിറ്റിക്കും അനുയോജ്യമായ വലിയ ഡിസ്പ്ലേകളാണ് ഇന്നത്തെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത്. പുതിയ ടിസിഎൽ സി7എൽ (C7L), സി8എൽ (C8L), ഫ്ലാഗ്ഷിപ്പ് മോഡലായ എക്സ്11എൽ (X11L) എന്നിവ ഇപ്പോൾ ഖത്തറിലുടനീളമുള്ള മന്നായ് ഹോം ഫ്ലാഗ്ഷിപ്പ് ഷോറൂമുകളിൽ (സി-റിംഗ് റോഡ്, ഇസ്ദാൻ മാൾ അൽ വക്ര ഉൾപ്പെടെ) ലഭ്യമാണ്. കൂടാതെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും, റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാക്കിയിട്ടുണ്ട്. മന്നായ് ഹോമിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ഉപഭോക്താക്കൾക്ക് ഈ പുതിയ ടിവികൾ ഓർഡർ ചെയ്യാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

