Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിലെ ടാക്​സി...

ദോഹയിലെ ടാക്​സി ഹോട്ടലും സൂപ്പി ഹാജിയും; പറയാനുണ്ട്​ ചരിത്രകഥകളേറെ

text_fields
bookmark_border
ദോഹയിലെ ടാക്​സി ഹോട്ടലും സൂപ്പി ഹാജിയും; പറയാനുണ്ട്​ ചരിത്രകഥകളേറെ
cancel
camera_alt????????? ??????? ???????, ?????????? ?????? ????

ദോഹ: ദോഹയിലെ ടാക്​സി ഹോട്ടൽ ഉടമയായ കോഴിക്കോട്​ നാദാപുരം ചെക്യാട്​ വളുവച്ചേരി വെളുത്തപറമ്പത്ത്​ സൂപ്പി ഹാജിയുടെ നിര്യാണത്തോടെ ഖത്തറിലെ മലയാളി പ്രവാസചരിത്രത്തിൻെറ മറ്റൊരധ്യായത്തിനാണ്​ തിരശീല വീഴുന്നത്​. 70  വയസുള്ള അദ്ദേഹം ​തിങ്കളാഴ്​ച നാട്ടിലാണ്​ മരിച്ചത്​. സാധാരണക്കാർക്ക്​ കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം ഒരുക്കിയതിലൂടെ ടാക്​സി ഡ്രൈവർമാരടക്കമുള്ളവരുടെ സംഗമകേന്ദ്രമായി മാറിയ ടാക്​സി ഹോട്ടലിന്​ പറയാനുള്ളത്​ ഒരുപാട്​  ചരിത്രകഥകളാണ്​. ഹോട്ടലിൻെറ പാർട്ട്​ണർ ആയിരുന്ന സൂപ്പി ഹാജി എട്ട്​ മാസങ്ങൾക്ക്​ മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. ഇളയസഹോദരനായ ഖാദർ ഹാജിക്കൊപ്പം ഹോട്ടൽ നിലവിൽ നടത്തിവന്നതും അദ്ദേഹമാണ്​. ആറുമാസം വീതം ഖത്തറിലും നാട്ടിലും ഇരുവരും മാറിമാറി നിൽക്കുകയാണ്​ ചെയ്​തിരുന്നത്​. ഖാദർ ഹാജിയും നിലവിൽ നാട്ടിലാണുള്ളത്​.

1943 കാലത്താണ്​ മുൻതസയിൽ ഹോട്ടൽ തുടങ്ങുന്നത്​. അന്ന്​ ന്യൂ​ േകരള ഹോട്ടൽ എന്നാണ്​ അറിയപ്പെട്ടിരുന്നത്​. പിതാവ്​  അബ്​ദുല്ലയാണ്​ സ്​ഥാപനം തുടങ്ങിയത്​. ഇന്ത്യൻ കറൻസി തന്നെയായിരുന്നു അന്ന്​ ഖത്തറിലും നിലവിലുണ്ടായിരുന്നത്​. പിന്നീട്​ 1972 കാലത്താണ്​​ അൽസൽഹിയ എന്ന പേരിലേക്ക്​ ഹോട്ടൽ മാറിയത്​. മുൻതസ ഹോളിഡേ വില്ലക്ക്​ സമീപത്തുള്ള ​േഹാട്ടലിൻെറ യഥാർത്ഥ പേരിനപ്പുറം ടാക്​സി ഹോട്ടൽ എന്നാണ്​ അറിയപ്പെടാൻ തുടങ്ങിയത്​.

പിതാവിൻെറ  മരണശേഷം മക്കളായ സൂപ്പി ഹാജിയും ഖാദർ ഹാജിയും സ്​ഥാപനം ഏറ്റെടുത്ത്​ നടത്തുകയായിരുന്നു. ഹോട്ടലിൽ  എത്തുന്നവർക്ക്​ വാഹനങ്ങൾ പാർക്കുചെയ്യാൻ ഇതിനടുത്ത്​ സ്​ഥലസൗകര്യം ഉള്ളതും അനുഗ്രഹമാവുകയായിരുന്നു. ആദ്യകാലത്ത്​ ഖത്തറിൽ മഞ്ഞ ടാക്​സികൾ ഓടിയിരുന്ന കാലം മുതൽ ടാക്​സിക്കാരുടെ സംഗമകേന്ദ്രമായിരുന്നു ഈ ഹോട്ടൽ. പിന്നീട്​ മഞ്ഞടാക്​സികൾ മാറി നീല കർവ ടാക്​സികൾ വന്നപ്പോൾ ഹോട്ടൽ അവരുടെയും ഇഷ്​ടകേന്ദ്രമായി.

24മണിക്കൂറും  ​പ്രവർത്തിക്കുന്ന ഹോട്ടലിൻെറ ചുറ്റുഭാഗവും ഏത്​ സമയവും നിരവധി ടാക്​സികളും മറ്റ്​ വാഹനങ്ങളും കാണാനാകും. നിരവധി സ്വദേശി ഉപഭോക്​താക്കളും ടാക്​സി ഹോട്ടലിനുണ്ട്​. എങ്കിലും ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാരുടെ ഇഷ്​ട ഭക്ഷണശാലയാണ്​ ടാക്​സി ഹോട്ടൽ. ഇതിനാൽ തന്നെ ഭക്ഷണസാധനങ്ങൾക്ക്​ അമിതമായി വില ഈടാക്കരുതെന്ന  തീരുമാനത്തിൻെറ പുറത്തായിരുന്നു എന്നും ടാക്​സി ഹോട്ടലും ഉടമകളും പ്രവർത്തിച്ചത്​. ഖത്തറിലെ മറ്റിടങ്ങളിൽ ടാക്​സി  ഹോട്ടൽ എന്നപേരിൽ തന്നെ ശാഖകളും ആരംഭിച്ചിരുന്നു.    

അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്ന സൂപ്പി ഹാജി നാട്ടിലെ വീട്ടിൽ വെച്ചാണ്​ മരിച്ചത്​. ഫാത്തിമ ഹജ്ജുമ്മയാണ്​ ഭാര്യ. ജലീൽ, ജസീന, ഹാരിസ്, സുമയ്യ എന്നിവർ മക്കളാണ്. നൗഷാദ്  ദേവർകോവിൽ, റാഷിദ് കുറിഞ്ഞാലിയോട്, ഹസീന കല്ലാച്ചി,  ഷഫീന പാനൂർ എന്നിവർ മരുമക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatartaxi hotel
News Summary - taxi hotel had stories
Next Story