നികുതി റിട്ടേൺ സമയപരിധി ഇന്ന് അവസാനിക്കും
text_fieldsദോഹ: കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ധരീബ ടാക്സ് പോർട്ടൽ വഴിയാണ് ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. ഖത്തറിനകത്ത് കോമേഴ്സ്യൽ രജിസ്റ്ററോ വ്യാപാര ലൈസൻസോ ഉള്ള സ്ഥാപനങ്ങളാണ് നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്. സമയപരിധി കഴിഞ്ഞാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
നേരത്തേ ഏപ്രിൽ മുപ്പതിനകം നികുതി റിട്ടേണുകൾ ഫയൽ ചെയ്യണമെന്നായിരുന്നു ജനറൽ ടാക്സ് അതോറിറ്റി നിർദേശിച്ചിരുന്നത്. ഇത് പിന്നീട് നാലുമാസം നീട്ടി ആഗസ്റ്റ് 31 വരെയാക്കുകയായിരുന്നു. സാമ്പത്തിക പിഴകളിലെ നൂറു ശതമാനം ഇളവും ഇതോടൊപ്പം അവസാനിക്കും.
സമയപരിധിക്ക് അകം റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ടാക്സ് അതോറിറ്റി നൂറു ശതമാനം സാമ്പത്തിക പിഴയിളവ് പ്രഖ്യാപിച്ചിരുന്നത്. ധരീബ പോർട്ടൽ വഴി ഇതിനായി പ്രത്യേക ഇളവ് അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകളും നൽകേണ്ടതുണ്ട്. അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ ടാക്സ് സ്റ്റാറ്റസ് തീർക്കാനുള്ള അവസരമാണ് ഇതെന്ന് ടാക്സ് അതോറിറ്റി ഓർമിപ്പിച്ചിരുന്നു.
നേരത്തേ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 4000 നികുതി ദായകരാണ് ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നത്. 90 കോടി ഖത്തർ റിയാലിന് മുകളിൽ ഇളവു നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

