Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’ ഫെ​സ്റ്റി​വ​ൽ ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ റോ​ഷ​ൻ സി​താ​ര ഖാ​ൻ അ​സാ​ർ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ല​സി​ത് മ​ലിം​ഗ, ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ സ​മീ​പം

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം. ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, കാ​ർ​ഷി​ക -ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 10 വ​രെ ഖ​ത്ത​റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’ ഫെ​സ്റ്റി​വ​ൽ നീ​ണ്ടു​നി​ൽ​ക്കും. ശ്രീ​ല​ങ്ക​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലു​ലു ഗ്രൂ​പ്പ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​വും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​രീ​തി​ക​ളും ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തേ​യി​ല, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഓ​ർ​ഗാ​നി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ളം​ബോ ആ​സ്ഥാ​ന​മാ​യു​ള്ള ലു​ലു​വി​ന്റെ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ 'യാ​സ് ല​ങ്ക' വ​ഴി​യാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​ത്.​ ഇ​തി​ലൂ​ടെ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

​ബ​ർ​വ സി​റ്റി​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ റോ​ഷ​ൻ സി​താ​ര ഖാ​ൻ അ​സാ​ർ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ല​സി​ത് മ​ലിം​ഗ, ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റും ചീ​ഫ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഓ​ഫി​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ലു​ലു മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ദി​നു ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ശ്രീ​ല​ങ്ക​ൻ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് സ്പോ​ർ​ട്സ് -ആ​ക്ടീ​വ് വെ​യ​ർ ബ്രാ​ൻ​ഡാ​യ GIEO Active ല​സി​ത് മ​ലിം​ഗ ലോ​ഞ്ച് ചെ​യ്തു. ഈ ​ബ്രാ​ൻ​ഡ് ഉ​ട​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഐ​ൻ ഖാ​ലി​ദി​ൽ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsLuLu Hypermarketgulfqatar​
News Summary - 'Taste of Sri Lanka' festival begins at Lulu Hypermarket
Next Story