തർതീൽ ഗ്രാൻഡ് ഫിനാലെ: ഹിലാൽ ജേതാക്കൾ
text_fieldsരിസാല സ്റ്റഡി സർക്കിൾ നാഷനൽ തർതീൽ ജേതാക്കളായ ഹിലാൽ സോൺ സമ്മാനം ഏറ്റുവാങ്ങുന്നു
ദോഹ: രിസാല സ്റ്റഡി സർക്കിൾ ഖത്തർ നാഷണൽ തർതീലിന് അബുഹമൂർ പുണെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ പരിസമാപ്തി. ഖുർആൻ പഠനവും പാരായണ പരിശീലനവും ലക്ഷ്യം വെച്ച് നടത്തുന്ന തർതീലിൽ ഹിലാൽ സോൺ ജേതാക്കളായി. റയ്യാൻ, ഗറാഫ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. എട്ടാമത് എഡിഷൻ തർതീലിന്റെ ഭാഗമായി തിലാവത്, ഹിഫ്ള്, ക്വിസ് ,ഖുർആൻ സെമിനാർ, ഖുർആൻ എക്സ്പോ തുടങ്ങി 21 ഇനങ്ങളിൽ എട്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ആറ് സോണുകളിൽ നിന്നുള്ള വിജയികളാണ് നാഷനൽ തർതീലിൽ മാറ്റുരച്ചത്.
പരിപാടിയുടെ ഭാഗമായി നടന്ന ഖുർആൻ എക്സ്പോ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ലോക കേരള സഭ അംഗം അബ്ദുൾ റൗഫ് കൊണ്ടോട്ടി എന്നിവർ പവലിയനുകൾ സന്ദർശിച്ചു. സമാപന സമ്മേളനം നാഷനൽ ചെയർമാൻ ഉനൈസ് അമാനിയുടെ അധ്യക്ഷതയിൽ, ഐ.സി.എഫ് ദേശിയ പ്രസിഡന്റ് പറവണ്ണ അബ്ദുൾ റസാഖ് മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഷാഫി സഖാഫി മുണ്ടമ്പ്ര സന്ദേശ പ്രഭാഷണം നടത്തി.
ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, സ്വാഗത സംഘം ചെയർമാൻ അബ്ദുൽ അസീസ് സഖാഫി പാലോളി, കൺവീനർ ഉമർ കുണ്ടുതോട്, ജമാൽ അസ്ഹരി, ആർ.എസ്.സി ഗ്ലോബൽ നേതൃത്വം ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, ഷഫീഖ് കണ്ണപുരം, ശംസുദ്ധീൻ സഖാഫി എന്നിവർ സംബന്ധിച്ചു. ആസിഫ് അലി കൊച്ചനൂർ സ്വാഗതവും അഷ്കർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

