Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലുലു ഗ്രൂപ്പിന്​ തർഷീദ്​ പുരസ്കാരം
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ  അ​സീ​സ്​ ആ​ൽ​ഥാ​നി​യി​ൽ നി​ന്നും ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ ത​ർ​ഷീ​ദ്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

ദോ​ഹ: വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ൽ സു​സ്ഥി​ര​ത-​ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യി​ലെ പ്ര​ക​ട​ന മി​ക​വി​ന്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ ത​ർ​ഷീ​ദ്​ പു​ര​സ്കാ​രം. ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ന്റെ (ക​ഹ്റ​മ) ദേ​ശീ​യ പ​ദ്ധ​തി​യാ​യ ത​ർ​ശീ​ദി​ന്‍റെ പ​ത്താം​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യി​ൽ നി​ന്ന് ലു​ലു ഗ്രൂ​പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ ഏ​റ്റു​വാ​ങ്ങി. ജ​ല, വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച്​, പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഭാ​വ​ന​യ​ർ​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ ത​ർ​ഷീ​ദ്​ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. ത​ർ​ഷി​ദ്​ കെ​ട്ടി​ട സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ലു​ലു ഗ്രൂ​പ്പി​നെ തേ​ടി അം​ഗീ​കാ​ര​മെ​ത്തി​യ​ത്. നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച്, ജ​ല-​വൈ​ദ്യു​തി മേ​ഖ​ല​ക​ളി​ൽ വി​നി​യോ​ഗം കു​റ​ച്ച്, സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ പു​ര​സ്കാ​രം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നും അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​വു​ന്ന ഏ​ക ബി​സി​ന​സ്​ സ്ഥാ​പ​നം കൂ​ടി​യാ​യി ലു​ലു.

വൈ​വി​ധ്യ​മാ​ർ​ന്ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി, ജ​ല-​വൈ​ദ്യു​തി ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ച്ച്, പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച​തി​ന്​ ത​ർ​ഷീ​ദ്​ പു​ര​സ്കാ​രം ല​ഭി​ച്ച​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ പ്ര​തി​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ന്നും അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത്​ ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ വൈ​ദ്യു​തി-​ജ​ല ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള ആ​ധു​നി​ക സാ​​ങ്കേ​തി​ക ​മാ​തൃ​ക​ക​ൾ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ വി​ഷ​ൻ 2030 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നും, 2045ഓ​ടെ സീ​റോ കാ​ർ​ബ​ൺ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നു​മു​ള്ള ലു​ലു ഗ്രൂ​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക്​ പു​ര​സ്കാ​രം പ്രോ​​ത്സാ​ഹ​ന​മേ​കു​മെ​ന്നും ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ പ​റ​ഞ്ഞു.

സു​സ്ഥി​ര​ത മേ​ഖ​ല​യി​ലെ​യും, പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ ലു​ലു​വി​നെ തേ​ടി ഇ​തി​ന​കം എ​ത്തി​യി​ട്ടു​ണ്ട്. മെ​ന മേ​ഖ​ല​യി​ൽ ജി.​എ​സ്.​എ.​എ​സ്​ സ​ർ​ട്ട​ഫി​ക്ക​റ്റ്​ നേ​ടി​യ ആ​ദ്യ റീ​​ട്ടെ​യി​ല​ർ സ്ഥാ​പ​ന​മെ​ന്ന നേ​ട്ട​വും ലു​ലു സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Group'Tarsheed' Award
News Summary - 'Tarsheed' Award for Lulu Group
Next Story