Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാ​നൂ​ർ കൂ​ട്ടാ​യ്മ...

താ​നൂ​ർ കൂ​ട്ടാ​യ്മ കാ​യി​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
താ​നൂ​ർ കൂ​ട്ടാ​യ്മ കാ​യി​ക ദി​നാ​ഘോ​ഷം
cancel
camera_alt

താ​നൂ​ർ എ​ക്സ്പാ​റ്റ്സ് ഓ​ഫ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: താ​നൂ​ർ എ​ക്‌​സ്പാ​റ്റ്‌​സ് ഓ​ഫ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ ടെ​ക്ക് സ്‌​പോ​ർ​ട്‌​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു.

ക്രി​ക്ക​റ്റ്, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ബാ​ഡ്‌​മി​ന്റ​ൺ, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, പ​ഞ്ച​ഗു​സ്തി, വ​ടം​വ​ലി, കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക്‌ വേ​ണ്ടി​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. തു​നീ​ഷ്യ​ൻ അ​ത്‌​ല​റ്റും ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ഉ​ട​മ​യു​മാ​യ നാ​സ​റു​ദ്ദീ​ൻ മ​ൻ​സൂ​ർ മാ​ർ​ച്ച് പാ​സ്റ്റി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ റീ​ട്ടെ​യി​ൽ മാ​ർ​ട്ട് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഹ​സ്ഫ​ർ റ​ഹ്മാ​ൻ, ക​ല്യാ​ൺ സി​ൽ​ക്സ് ഖ​ത്ത​ർ മാ​നേ​ജ​ർ ഗോ​കു​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. റ​ണ്ണ​ർ​അ​പ് ട്രോ​ഫി ഡ്രോ​ലൈ​ൻ​സ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ജ​ഹ്ഫ​ർ​ഖാ​ൻ കൈ​മാ​റി.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ നി​സാ​ർ സ​മ്മാ​നി​ച്ചു. സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ര​തീ​ഷ് ക​ള​ത്തി​ങ്ങ​ൽ, ട്ര​ഷ​റ​ർ ഉ​മ​ർ മു​ക്താ​ർ, ര​ക്ഷാ​ധി​കാ​രി മൂ​സ താ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports DayTanur Kootayma
News Summary - Tanur Kootayma sports day celebration
Next Story