താനൂർ പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsതാനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ ഭാരവാഹികളും അംഗങ്ങളും
ദോഹ: താനൂർ മണ്ഡലം പ്രവാസികൂട്ടായ്മ ‘താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ’ എന്ന പേരിൽ നിലവിൽവന്നു. ഹിലാലിലെ ഇൻസ്പയർ ഹാളിൽ നടന്ന യോഗത്തിൽ 150ഓളം പേർ പങ്കെടുത്തു. സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിർവഹിച്ചു. മൂസ താനൂർ മുഖ്യപ്രഭാഷണം നടത്തി. സംഘടന രൂപവത്കരണത്തിന് ജഅ്ഫർഖാൻ നേതൃത്വം നൽകി.
ചീഫ് എക്സിക്യൂട്ടിവ് അഡ്വൈസർ മൂസ താനൂർ, ചീഫ് സ്ട്രാറ്റജിക് അഡ്വൈസർ ജഅ്ഫർഖാൻ എം.പി എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രതീഷ് കളത്തിങ്ങൽ, ജനറൽ സെക്രട്ടറി നിസാർ പി, ട്രഷറർ ഉമർ മുക്താർ. വൈസ് പ്രസിഡന്റുമാരായി ഷംല ജഹ്ഫർ, ഷബീർ കെ, ഷാജി പി.വി എന്നിവരെയും സെക്രട്ടറിമാരായി ഹസ്ഫർ റഹ്മാൻ പി.ടി, ഷകീബ് വി, മുൻഷീർ മുസ്തഫ എന്നിവരെയും തെരഞ്ഞെടുത്തു. എ.എം. അക്ബർ (പി.ആർ.ഒ), അശ്വതി രതീഷ് (ലേഡീസ് കൺവീനർ). എക്സിക്യൂട്ടിവ് അംഗങ്ങൾ: ഹിഷാം തങ്ങൾ, മൻസൂർ, ഗിയാസ് ടി.വി, ഷെഫീൽ, പ്രജേഷ് കെ. പ്രേമൻ, ബാവ ദേവദാർ, യാസിർ, അൻവർ കുന്നുമ്മൽ, സമദ്, നൗഷാദലി, മുഫസിറ മുൻഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

