തനിമ മദീന ഖലീഫ സോൺ സർഗോത്സവം
text_fieldsതനിമ മദീന ഖലീഫ സോൺ സർഗോത്സവത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നുfr
ദോഹ: തനിമ മദീന ഖലീഫ സോൺ ഇന്റർ യൂനിറ്റ് സർഗോത്സവം സംഘടിപ്പിച്ചു. സി.ഐ.സി മൻസൂറ ഹാളിൽ നടത്തിയ മത്സര പരിപാടിയിൽ ഖുർആൻ പാരായണം, നിമിഷ പ്രസംഗം, ഗാനങ്ങൾ, മോണോ ആക്ട്, ഡിബേറ്റ്, സ്റ്റാൻഡപ് കോമഡി, സ്കിറ്റ്, കവിത തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരാർഥികൾ മാറ്റുരച്ചു. ആനുകാലികവും ചിന്തോദ്ദീപകവുമായ വിഷയങ്ങളിൽ മത്സരം സജീവമായി. മദീന ഖലീഫ നോർത്ത് യൂനിറ്റ് ചാമ്പ്യന്മാരായി.
മുജീബ് റഹ്മാൻ കൊടിയത്തൂർ മാൻ ഓഫ് ദ ഇവന്റായി. വിജയികൾക്കുള്ള ട്രോഫികൾ റഹീം ഓമശ്ശേരി, കെ.എൻ. മുജീബ്, ഫസലുറഹ്മാൻ കൊടുവള്ളി, റഷീദ് അലി, നാസർ വേളം, കരീം ഗ്രാഫി, യൂസുഫ് പുലാപറ്റ, അബ്ദുൽ ജബ്ബാർ എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

