Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ അമീർ നാളെ...

ഖത്തർ അമീർ നാളെ നെതർലൻഡ്സിലേക്ക്

text_fields
bookmark_border
Tamim bin Hamad Al Thani
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഞായറാഴ്ച നെതർലൻഡ്സിലേക്ക് പോകും. വില്ലെം അലക്സാണ്ടർ രാജാവിന്റെ വിശിഷ്ടാതിഥിയായി സന്ദർശിക്കുന്ന അദ്ദേഹം രാജാവുമായും പ്രധാനമന്ത്രി മാർക്ക് റുറ്റെ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നടപടികളും മേഖലയിലെയും അന്തർദേശീയ തലത്തിലെയും സമീപകാല സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്യയുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഇരുരാഷ്ട്രങ്ങളും വിവിധ കരാറുകളിലും ഒപ്പിടും. ഖത്തർ അമീറിന്റെ ആദ്യ ഡച്ച് സന്ദർശനമാണിത്.

നിരവധി വാണിജ്യ, നിക്ഷേപ അവസരങ്ങൾ തുറക്കാൻ സന്ദർശനം വഴിയൊരുക്കുമെന്ന് നെതർലൻഡ്സിലെ ഖത്തർ അംബാസഡർ ഡോ. മുത്‍ലഖ് ബിൻ മാജിദ് അൽ ഖഹ്താനി അറിയിച്ചു. സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ പ്രത്യേക യോഗവും സന്ദർശനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamim bin Hamad Al Thani
News Summary - Tamim bin Hamad Al Thani to visit Netherlands tomorrow
Next Story