‘തംഹീദുൽ മർഅ’ സമ്മാനദാനവും പഠിതാക്കളുടെ സംഗമവും
text_fields‘തംഹീദുൽ മർഅ’ പഠിതാക്കളുടെ സംഗമത്തിൽ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: വിമൻ എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിമൻ ഇന്ത്യ ഖത്തർ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സായ ‘തംഹീദുൽ മർഅ’ സമ്മാനദാനവും പഠിതാക്കളും സംഗമവും നടന്നു. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന ചടങ്ങിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ചു. സി.ഐ.സി വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
സ്ത്രീകളാണ് വൈജ്ഞാനിക രംഗത്ത് ഏറെ പ്രകാശിക്കുന്നതെന്നും ‘തംഹീദുൽ മർഅ’ പോലെയുള്ള പാഠ്യപദ്ധതികളോട് എന്നും ആത്മാർഥതയോടെയുള്ള സമീപനവും അറിവ് നേടാനുള്ള ഉത്സാഹവും സ്ത്രീകളുടെ കൈ മുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സലീൽ ഹസ്സൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖുർആൻ വായിക്കുന്നത് അർഥവും ആശയവും മനസ്സിലാക്കി കൊണ്ടായിരിക്കണമെന്നും ജീവിതത്തെ സംസ്കരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ഉണർത്തി. ഇന്ത്യൻ ഫ്രണ്ട്സ് സർക്കിൾ തമിഴ് ലേഡീസ് പ്രസിഡന്റ് തസ്നീം ജലാലുദ്ദീൻ ആശംസ അറിയിച്ചു. മേയ് ആദ്യ വാരം നടന്ന പരീക്ഷകളിൽ നസീദ സഹീർ, സാഹിറ ബാനു എന്നിവർ ഒന്നാം സ്ഥാനം നേടി. ഷെഫീന ഹംസ, ഷാഹിന ഷെഫീഖ്, സജീന മുഹമ്മദലി, റുമീന സെയ്ഫുദ്ദീൻ രണ്ടാം സ്ഥാനവും സമീറ ഹനീസ് മൂന്നാം സ്ഥാനവും നേടി. സഫിയ മുഹമ്മദ്, റഹ്മത്ത് ബീവി തുടങ്ങിയവർ മികച്ച പ്രകടനത്തിനുള്ള എക്സലൻസ് സർട്ടിഫിക്കറ്റുകൾ നേടി. വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് സ്വാഗതവും ജനറൽ സെക്രട്ടറി സറീന ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

