Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് -ഇറാൻ തർക്കം: ചർച്ചകൾ തുടരുന്നു

text_fields
bookmark_border
സൈനിക നീക്കം പരിഹാരമല്ലെന്ന് ഖത്തർ
യു.എസ് -ഇറാൻ തർക്കം: ചർച്ചകൾ തുടരുന്നു
cancel

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും സജീവമായി പുരോഗമിക്കുകയാണെന്ന് ഖത്തർ.

മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാകൂ എന്നും സൈനിക നീക്കം ഒരു പരിഹാരമല്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹുർമുസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ടുള്ള ഭീഷണികളെക്കുറിച്ചും സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും ഖത്തർ മുന്നറിയിപ്പ് നൽകി. കടലിടുക്കിൽ മൈനുകൾ പൊട്ടിത്തെറിക്കുകയോ, എണ്ണച്ചോർച്ചയുണ്ടാകുകയോ, ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കപ്പെടുകയോ ചെയ്താൽ ഇറാൻ ജനത ഉൾപ്പെടെയുള്ള മേഖലയിലെ ജനങ്ങളാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടി വരികയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹുർമുസ് കടലിടുക്കിലെ അപകടങ്ങൾ മൂലം അമേരിക്കക്കോ ഇസ്രായേലിനോ വലിയ നഷ്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കായ അദ്ദേഹം, കടലിടുക്കിലുണ്ടാകുന്ന ഏത് അപകടവും അമേരിക്കയെയോ ഇസ്രായേലിനെയോ നേരിട്ട് ബാധിക്കില്ലെന്നും ഓർമ്മിപ്പിച്ചു.

ഹുർമുസ് കടലിടുക്കിലെ സുരക്ഷ മേഖലയിലെ കുടിവെള്ള ലഭ്യത, കപ്പൽ ഗതാഗതം, മത്സ്യസമ്പത്ത് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത സ്വാതന്ത്ര്യവും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കാനും ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US-Iran dispute: Talks continue
Next Story