തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണം
text_fieldsതലേക്കുന്നിൽ ബഷീർ അനുസ്മരണ സമ്മേളനത്തില്‍
ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡന്റ്
ജയപാല്‍ സംസാരിക്കുന്നു
ദോഹ: മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റേറിയനുമായിരുന്ന തലേക്കുന്നിൽ ബഷീർ ഒന്നാം അനുസ്മരണ സമ്മേളനം ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് ജയപാൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് അഡ്വൈസറി ബോർഡ് അംഗം ഡേവിഡ് ഇടശ്ശേരി ബഷീർ അനുസ്മണ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഷിബു സുകുമാരൻ, കെ.വി. ബോബൻ, പ്രദീപ് പിള്ള, എബ്രഹാം കെ. തോമസ്, എറണാകുളം ജില്ല പ്രസിഡന്റ് ഷെമീർ പൊന്നൂരാൻ, ഇൻകാസ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി ജോജി ജോര്‍ജ്, റഹ്മത്തുല്ല, ഫൈസൽ, ദീപക് തൃശൂർ എന്നിവർ സംസാരിച്ചു. മുനീർ പള്ളിക്കൽ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. സലിം, സെയ്ഫുദ്ദീൻ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

