റോഡ് നിയമലംഘകരെ പിടിക്കാൻ 'തലഅ്' പദ്ധതി
text_fieldsഖത്തറിലെ റോഡുകളിലൊന്ന്
ദോഹ: സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘങ്ങൾ പിടികൂടുന്നതിനുള്ള അത്യാധുനിക കാമറകൾ ഉടൻതന്നെ സ്ഥാപിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ൈഡ്രവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിനായുള്ള കാമറകൾ സ്ഥാപിക്കുന്ന 'തലഅ്' പദ്ധതി പുരോഗമിക്കുകയാണെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ അവയർനസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം തലവൻ കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവ പൊതുവായി കണ്ടുവരുന്ന ഗതാഗത നിയമലംഘനങ്ങളാണ്. തലഅ് പദ്ധതിയിലൂടെ റോഡുകളിലെ പ്രധാന ഭാഗങ്ങളിലും റൗണ്ട്എബൗട്ടുകളിലും പുതിയ സാങ്കേതികവിദ്യകളോടെയുള്ള കാമറകൾ സ്ഥാപിക്കും. ഇതിലൂടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക, തെറ്റായി റോഡ് േക്രാസ് ചെയ്യുക, അമിത വേഗത, റെഡ് സിഗ്നൽ മുറിച്ചു കടക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനാകും. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച കാമറയിലൂടെ 23 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയത്. സീറോ ഡെത്ത് ആക്സിഡൻറാണ് ഗതാഗത വകുപ്പിെൻറ ലക്ഷ്യം. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ൈഡ്രവർമാർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കും. ചുരുങ്ങിയത് ഒരുമാസമാണ് തടവ്. എന്നാൽ മൂന്നുവർഷംവരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ചുരുങ്ങിയത് 10,000 റിയാലായിരിക്കും പിഴ. ഇത് 50,000 റിയാൽ വരെ ആകുകയും ചെയ്യും. റോഡപകടങ്ങൾ ഉണ്ടാകുേമ്പാൾ കുറ്റക്കാരായവരോ സംഭവത്തിൽ ഉൾെപ്പട്ടവരോ ൈഡ്രെവർമാരോ രക്ഷപ്പെടുകയോ അതിനായി ശ്രമിക്കുകയോ ചെയ്താൽ അവരെ ഇത്തരത്തിലുള്ള നിയമനടപടികൾ കാത്തിരിക്കുന്നുണ്ട്. കാൽനടക്കാർ റോഡിെൻറ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ അയാൾക്ക് 100 റിയാൽ പിഴ ഒടുക്കേണ്ടിവരും. ഇത്തരത്തിൽ റോഡിൽ കാൽനടക്കാർക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കിൽ കൂടി റോഡിെൻറ അരികിൽ കൂടി തന്നെയാണ് നിർബന്ധമായും നടക്കേണ്ടത്. ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാൽ പിഴ നൽകേണ്ടിവരും. കാൽനടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകൾ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റു മുൻകരുതൽ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർക്ക് 200 റിയാൽ പിഴ അടക്കേണ്ടിവരും. മറ്റു ഗതാഗത നിയമങ്ങൾ പാലിക്കാത്ത ഘട്ടത്തിൽ 500 റിയാൽ ആയിരിക്കും പിഴ. ഇൻറർസെക് ഷനിൽ റോഡ് സിഗ്നൽ തെളിയുന്നതിനു മുമ്പായുള്ള മുറിച്ചുകടക്കൽ, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തിൽ അധികൃതർ മറ്റ് വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ഘട്ടത്തിൽ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തിൽ പെരുമാറുന്ന കാൽനടക്കാർ എന്നിവർ ഇൗ പിഴ നൽകേണ്ടിവരും.
കഴിഞ്ഞ 10 വർഷത്തിനിടെ റോഡപകടങ്ങളിലെ മരണനിരക്കിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ ഒരു ലക്ഷം പേരിൽ 4.4 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ശരാശരിയേക്കാളും കുറവാണിത്.വാഹനം ഓടിക്കുന്നവർക്കും കാൽനടക്കാർക്കും ഉത്തരവാദിത്തം ഏറെയാണെന്നും എല്ലാവരും അവ പാലിച്ചാൽ അപകടങ്ങളില്ലാത്ത നിരത്ത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.