Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാബൂളിൽനിന്ന്​ ടേക്ക്​...

കാബൂളിൽനിന്ന്​ ടേക്ക്​ ഓഫ്​; ആദ്യ യാത്ര വിമാനം പറന്നുയർന്നു

text_fields
bookmark_border
കാബൂളിൽനിന്ന്​ ടേക്ക്​ ഓഫ്​; ആദ്യ യാത്ര വിമാനം പറന്നുയർന്നു
cancel
camera_alt

കാബൂൾ ഹാമിദ്​ കർസായി വിമാനത്താവളത്തിൽനിന്നുള്ള ഖത്തർ എയർവേസി‍െൻറ യാത്ര വിമാനം പറന്നുയരുന്നു

ദോഹ: അമേരിക്കൻ സൈനികർ പിൻവാങ്ങിയ ശേഷം അഫ്​ഗാനിലെ കാബൂൾ ഹാമിദ്​ കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആദ്യ യാത്ര വിമാനം പറന്നുയർന്നു. ഖത്തറി‍െൻറയും തുർക്കിയുടെയും സാ​ങ്കേതിക സംഘത്തി​നു കീഴിൽ വിമാനത്താവളം 90 ശതമാനവും പ്രവർത്തന സജ്ജമായി എന്ന റിപ്പോർട്ടിനു പിന്നാലെയാണ്​ വ്യാഴാഴ്​ച ഖത്തർ എയർവേസി‍െൻറ ആദ്യ യാത്ര വിമാനം കാബൂളിൽ നിന്നും ടേക്ക്​ ഓഫ്​ ചെയ്​തത്​. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി​ ആദ്യ യാത്ര വിമാനം പറന്നുയർന്നതായി സ്​ഥിരീകരിച്ചു.

10 ദിവസം മുമ്പ്​ അവസാന അമേരിക്കൻ സൈനിക സംഘം മടങ്ങിയ ശേഷമുള്ള ആദ്യ യാത്ര വിമാനം കൂടിയായിരുന്നു ഇത്​. വിമാനത്താവളത്തി‍െൻറ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി അഫ്​ഗാനിലെ ഖത്തർ അംബാസഡർ മുതലാഖ്​ അൽ ഖഹ്​താനി അറിയിച്ചിരുന്നു. വ്യാഴാഴ്​ച രാവിലെ ദോഹയിൽനിന്നും ദുരിതാശ്വാസ വസ്​തുക്കളുമായെത്തിയ ഖത്തർ എയർവേസ്​ വിമാനമാണ്​ അമേരിക്കൻ പൗരന്മാരും അഫ്​ഗാനികളും ഉൾപ്പെടെ 200ഓളം പേരുമായി തിരികെ പറന്നത്​. താലിബാൻ സർക്കാറി‍െൻറ അനുമതിയോടെയാണ്​ ഇവരുടെ യാത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabulTake Off
News Summary - Take off from Kabul; The first flight took off
Next Story