താഹയുടെ ജാമ്യം റദ്ദാക്കൽ: കണ്ണുകെട്ടി പ്രതിഷേധിച്ചു
text_fieldsപന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിെൻറ ജാമ്യം റദ്ദാക്കിയ ഹൈകോടതി
വിധിക്കെതിരെ യൂത്ത് ഫോറം കണ്ണുകെട്ടി പ്രതിഷേധിച്ചപ്പോൾ
ദോഹ: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിെൻറ ജാമ്യം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ യൂത്ത് ഫോറം മദീന ഖലീഫ സോൺ കണ്ണുകെട്ടി പ്രതിഷേധിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള എൻ.ഐ.എ കോടതി വിധിയിൽ താഹക്കു മാത്രമായി ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രതിഷേധാർഹമാണ്.
യു.എ.പി.എയെ വാരിപ്പുണരുന്ന ഇടതു സർക്കാറിെൻറ നയങ്ങളെ തുറന്നെതിർക്കുകകൂടിയാണ് ഇത്തരമൊരു പ്രതിഷേധപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹിയായ അലി അജ്മൽ പറഞ്ഞു. കോടതിവിധിയിലെ പരാമർശങ്ങൾ വിചിത്രവും ഭയാനകവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.എ.പി.എ കരിനിയമത്തിനെതിരെയും എൻ.ഐ.എ കോടതി വിധി റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയുമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് സോൺ പ്രസിഡൻറ് മർഷദ്, അംജദ്, അലി അജ്മൽ, മുഹ്സിൻ കാപാടൻ, മൻസൂർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.