ടാഗ് ലൈൻ എഴുത്ത് മത്സരം സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ടാഗ് ലൈൻ എഴുത്ത് മത്സര വിജയികൾ
ദോഹ: വിദ്യാർഥികളിൽ സർഗാത്മകതയും ഭാഷാപരമായ കഴിവും വളർത്തുകയെന്ന ലക്ഷ്യത്തോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ടാഗ് ലൈൻ എഴുത്ത് മത്സരം സംഘടിപ്പിച്ചു. മൂന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ മുഖ്യപ്രഭാഷണം നടത്തി.
അറിവ് വർധിപ്പിക്കുന്നതിൽ സ്കൂൾ ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യവും വായനശീലം വളർത്തേണ്ടതിന്റെയും കാര്യങ്ങൾ അവർ സൂചിപ്പിച്ചു. മത്സരത്തിൽ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായി. വിജയികൾക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി. സമ്മാനാർഹമായ മുദ്രാവാക്യങ്ങൾ അനുമോദന ദിവസം ലൈബ്രറിയിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

