ടി.എ. മുഹമ്മദ് മൗലവിയെ അനുസ്മരിച്ചു
text_fieldsടി.എ. മുഹമ്മദ് മൗലവി അനുസ്മരണ പരിപാടിയിൽ അബ്ദുസ്സമദ് അണ്ടത്തോട് സംസാരിക്കുന്നു
ദോഹ: തലമുറകളുടെ വഴികാട്ടിയും പകരംവെക്കാൻ കഴിയാത്ത നേതാവുമായിരുന്നു ടി.എ. മുഹമ്മദ് മൗലവിയെന്ന് ജമാഅത്തെ ഇസ്ലാമി തൃശ്ശൂർ ജില്ല സമിതി അംഗം അബ്ദുസ്സമദ് അണ്ടത്തോട് അഭിപ്രായപ്പെട്ടു. തൃശൂർ ജില്ല ഇസ്ലാമിക് അസോസിയേഷൻ ഖത്തർ നടത്തിയ മുഹമ്മദ് മൗലവി അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ഐ.സി റയാൻ ഹാളിൽ നടത്തിയ പരിപാടിയിൽ തൃശൂർ ജില്ല ഇസ്ലാമിക് അസോസിയേഷൻ പ്രസിഡന്റ് വി.എം. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. അൽഉമ്മ ട്രസ്റ്റ് ചെയർമാൻ നാസിമുദ്ദീൻ കെ.കെ, നൂറുദ്ദീൻ ചാവക്കാട്, സുഹൈൽ പാലക്കാട്, ഷജീർ തൃശൂർ, മാഹിർ മുഹമ്മദ്, നൗഷാദ് അന്നമനട, മജീദലി, ഹസൻ മാള, അമീർഷാ, ഉബൈദ് മാരേക്കാട്, സുനീറ നിസാർ തുടങ്ങിയവർ സംസാരിച്ചു. അനീസ് റഹ്മാൻ സമാപനം നടത്തി.

